Kerala
മാതാപിതാക്കളെ ആക്രമിച്ച ശേഷം അമ്മയുടെ സ്വർണമാല കവർന്നു; തൃശ്ശൂരിൽ മകൻ അറസ്റ്റിൽ

തൃശ്ശൂരിൽ മാതാപിതാക്കളെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ മകൻ അറസ്റ്റിൽ. മറ്റത്തൂർ ഐപ്പുട്ടിപ്പടി സ്വദേശി സുരേഷിനെയാണ്(52) പോലീസ് അറസ്റ്റ് ചെയ്തത്. ഐപ്പുട്ടിപ്പടി പാറമ്പറമ്പിൽ വീട്ടിൽ രാമുവിനെയും(74) ബാര്യ വാസന്തിയെയും മൂത്ത മകനായ സുരേഷ് ദേഹോപദ്രവമേൽപ്പിക്കുകയും അസഭ്യം പറയുകയുമായിരുന്നു.
പിന്നീട് കിടപ്പുമുറിയുടെ വാതിൽ തകർത്ത് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടേമുക്കാൽ പവന്റെ സ്വർണമാല കവർന്നു. ഈ കേസിലാണ് ഇയാളെ പിടികൂടിയത്. മാല 20,000 രൂപക്ക് പണയം വെച്ചതിന്റെ രസീത് സുരേഷിൽ നിന്ന് പിചിച്ചെടുത്തിട്ടുണ്ട്.
സുരേഷിന്റെ ഭാര്യയും മക്കളും സുരേഷുമായി വേർപിരിഞ്ഞാണ് താമസം. കഴിഞ്ഞ ദിവസം പതിനായിരം രൂപ ഇയാൾ രാമുവിനോട് ചോദിച്ചിരുന്നു. ഇത് നൽകാത്തതിന്റെ വൈരാഗ്യത്തിലാണ് ഉപദ്രവിച്ചതും മാല മോഷ്ടിച്ചതും