ആരോഗ്യമന്ത്രി വീണ ജോർജിന് പ്രത്യേക സുരക്ഷ; 15 അംഗ പോലീസ് സംഘം മന്ത്രിക്കൊപ്പം

ആരോഗ്യമന്ത്രി വീണ ജോർജിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 15 അംഗ പോലീസ് സംഘമാണ് ഇന്ന് മന്ത്രിക്കൊപ്പമുള്ളത്. ആലപ്പുഴ നോർത്ത്, സൗത്ത് പോലീസ് സ്‌റ്റേഷനുകളിലെ പോലീസുകാരാണ് സുരക്ഷാ സംഘത്തിലുള്ളത്. അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ മുൻകരുതലിനായാണ് കൂടുതൽ ഉദ്യോഗസ്ഥർ
അതേസമയം ഡോ. ഹാരിസിന്റെ വിഷയത്തിൽ ഒന്നും പറയാനില്ലെന്ന് വീണ ജോർജ് പറഞ്ഞു. എന്തെങ്കിലും പ്രത്യേകിച്ച് പറയാനുണ്ടെങ്കിൽ അറിയിക്കാമെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം ഡോ. ഹാരിസിനെതിരെ ആരോപണം ഉന്നയിച്ചുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാർത്താ സമ്മേളനത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ് ഡിഎംഇ കെവി വിശ്വനാഥ് രംഗത്തുവന്നു
പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാർത്താ സമ്മേളനം അനുചിതമാണെന്ന് തോന്നുന്നില്ല. വാർത്താ സമ്മേളനത്തിനിടെ വിളിച്ചത് താനാണ്. അതിൽ ദുരുദ്ദേശ്യമില്ലെന്നും കെവി വിശ്വനാഥ് പറഞ്ഞു