അർധസെഞ്ച്വറി നേടിയ ജയ്‌സ്വാളും പുറത്തായി; സ്‌കോർ 200 കടത്തി അശ്വിനും ജഡേജയും
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം പുരോഗമിക്കുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എന്ന നിലയിൽ. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. യശസ്വി ജയ്‌സ്വാളാണ് ഒടുവിൽ പുറത്തായത്. 118 പന്തിൽ 56 റൺസാണ് താരം നേടിയത് ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തകർച്ചയോടെയാണ് ഇന്ത്യയുടെ തുടക്കം. 34 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. പിന്നീട് ജയ്‌സ്വാളും റിഷഭ് പന്തും ചേർന്ന് സ്‌കോർ 96 വരെ എത്തിച്ചു. 39 റൺസെടുത്ത പന്ത് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കെഎൽ രാഹുലിനും അധികമൊന്നും ചെയ്യാനായില്ല. 16 റൺസിന് രാഹുൽ വീണു 44 പന്തിൽ 32 റൺസുമായി ജഡേജയും 53 പന്തിൽ 47 റൺസുമായി അശ്വിനും ക്രീസിൽ തുടരുകയാണ്. ഇരുവരും 84 റൺസ് ഇതിനോടകം കൂട്ടിച്ചേർത്തിട്ടുണ്ട്. നേരത്തെ രോഹിത് ശർമ ആറ് റൺസിനും വിരാട് കോഹ്ലി ആറ് റൺസിനും ശുഭ്മാൻ ഗിൽ പൂജ്യത്തിനും പുറത്തായിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

199 റൺസ് ചേസ് ചെയ്യാൻ വെറും 13.2 ഓവർ; തകർത്തടിച്ച് അഭിഷേക്: പരമ്പര പിടിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം; പരമ്പരയിൽ മുന്നിലെത്തി

പോർച്ചുഗൽ ക്യാമ്പ് വിട്ട സംഭവം: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കും 255 യൂറോ പിഴയും

തുറന്നുപറച്ചിലുമായി സഞ്ജു സാംസൺ; ബിസിസിഐയുടെ അതൃപ്തിക്കു സാധ്യത

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സസ്പെൻഷൻ: പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത നടപടി
