Monday, 30 November 2026 About Us · Contact Us

ഹിമാചൽ പ്രദേശിനെ 67 റൺസിന് തകർത്ത് കേരളം

ഹിമാചൽ പ്രദേശിനെ 67 റൺസിന് തകർത്ത് കേരളം

സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിന്റെ സൂപ്പർ ലീഗിലേക്ക് മുന്നേറി | മുഹമ്മദ് അസറുദ്ദീന് സെഞ്ച്വറി

മൊഹാലി: ഹിമാചൽ പ്രദേശിനെതിരെ തകർപ്പൻ വിജയവുമായി കേരളം സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിന്റെ സൂപ്പർ ലീഗിലേക്ക് മുന്നേറി. 67 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ നാല് വിക്കറ്റിന് 268 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ ഹിമാചലിന്റെ മറുപടി 201-ൽ അവസാനിച്ചു. സെഞ്ച്വറിയുമായി കേരളത്തിന് വിജയമൊരുക്കിയ മുഹമ്മദ് അസറുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്.

സ്കോർ – കേരളം 20 ഓവറിൽ 268/4, ഹിമാചൽപ്രദേശ് 20 ഓവറിൽ 201/6

ബാറ്റർമാർ തകർത്താടിയ മത്സരത്തിൽ ഈ സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടോട്ടലാണ് കേരളം പടുത്തുയർത്തിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലും മുഹമ്മദ് അസറുദ്ദീനും രോഹൻ കുന്നുമ്മലും ചേർന്ന് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ ഓവർ മുതൽ തകർത്തടിച്ച ഇരുവരും ചേർന്ന് 4.1 ഓവറിൽ കേരളത്തിന്റെ സ്കോർ 50 കടത്തി. ഹർഷിത് സണ്ടാൽ എറിഞ്ഞ അഞ്ചാം ഓവറിൽ തുടരെ നാല് ഫോറും ഒരു സിക്സുമാണ് അസർ നേടിയത്. അടുത്ത ഓവറിൽ 35 റൺസെടുത്ത രോഹൻ കുന്നുമ്മൽ പുറത്തായി. 16 പന്തുകളിൽ നാല് ഫോറും രണ്ട് സിക്സുമടക്കം 35 റൺസാണ് രോഹൻ നേടിയത്.

തുടർന്നെത്തിയ സഞ്ജു സാംസനും അസറുദ്ദീനും ചേ‍ർന്ന് അനായാസം സ്കോറുയർത്തി. ഇരുവരും 40 പന്തുകളിൽ 77 റൺസ് കൂട്ടിച്ചേർത്തു. 21 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 44 റൺസെടുത്ത സഞ്ജു 13-ാം ഓവറിലാണ് പുറത്തായത്. തുടർന്നെത്തിയ വിഷ്ണു വിനോദ് 11 പന്തുകളിൽ ഒരു ഫോറും രണ്ട് സിക്സുമടക്കം 22 റൺസ് നേടി. മറുവശത്ത് തകർത്തടിച്ച് മുന്നേറിയ അസറുദ്ദീൻ 27 പന്തുകളിൽ അർദ്ധ സെഞ്ച്വറിയും 56 പന്തുകളിൽ സെഞ്ച്വറിയും പൂർത്തിയാക്കി. 19-ാം ഓവറിലെ രണ്ടാം പന്തിലാണ് അസറുദ്ദീൻ പുറത്തായത്. 57 പന്തുകളിൽ എട്ട് ഫോറും ആറ് സിക്സുമടക്കം 101 റൺസാണ് അസർ നേടിയത്. തുടർന്നെത്തിയ അബ്ദുൾ ബാസിദ് ഓവറിലെ ശേഷിക്കുന്ന നാല് പന്തുകളും അതിർത്തി കടത്തി. വെറും അഞ്ച് പന്തുകളിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കം 24 റൺസുമായി അബ്ദുൾ ബാസിദും 15 പന്തുകളിൽ ഒരു ഫോറും രണ്ട് സിക്സുമടക്കം 26 റൺസുമായി സൽമാൻ നിസാറും പുറത്താകാതെ നിന്നു. ഹിമാചലിന് വേണ്ടി മൃദുൽ സറോച് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ പ്രദേശിന് ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത ആയുഷ് ജംവാൾ എം.ഡി. നിധീഷിന്റെ പന്തിൽ സഞ്ജു സാംസൺ ക്യാച്ചെടുത്ത് പുറത്തായി. കെ.എം. ആസിഫ് എറിഞ്ഞ അടുത്ത ഓവറിൽ മൂന്ന് റൺസെടുത്ത വൈഭവ് ശർമ്മയും മടങ്ങി. തുടർന്നെത്തിയ ക്യാപ്റ്റൻ പുഖ്രാജ് മന്നും ഏകാന്ത് സെന്നും ചേർന്ന് മൂന്നാം വിക്കറ്റിൽ 31 പന്തിൽ 50 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 16 പന്തുകളിൽ 29 റൺസെടുത്ത പുഖ്രാജിനെ പുറത്താക്കി വൈശാഖ് ചന്ദ്രൻ കൂട്ടുകെട്ടിന് അവസാനമിട്ടു. നേഹൽ വധേരയെ അടുത്ത ഓവറിൽ അബ്ദുൾ ബാസിദും പുറത്താക്കി.

ഏകാന്ത് സെന്നും മൃദുൽ സറോച്ചും വൈഭവ് കട്ലയും ആര്യമാൻ സിങ്ങും മികച്ച ബാറ്റിങ് കാഴ്ചവച്ചെങ്കിലും കേരളം ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിന് അടുത്തുപോലും എത്താൻ ഹിമാചൽ പ്രദേശിനായില്ല. 20 ഓവറിൽ ആറ് വിക്കറ്റിന് 201 റൺസെന്ന നിലയിൽ ഹിമാചലിന്റെ ഇന്നിങ്സ് അവസാനിച്ചു. ഏകാന്ത് സെൻ 39-ഉം മൃദുൽ സറോച്ച് 29-ഉം വൈഭവ് കട്ല 57-ഉം ആര്യമാൻ സിങ് 30-ഉം റൺസ് നേടി. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ രണ്ടും എം.ഡി. നിധീഷ്, കെ.എം. ആസിഫ്, കാർത്തിക് ബി. നായർ, അബ്ദുൾ ബാസിദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ പോണ്ടിച്ചേരിക്ക് ഒന്നാം ഇന്നിങ്സ് ലീഡ്; അമയ് മനോജിന് സെഞ്ച്വറി

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ പോണ്ടിച്ചേരിക്ക് ഒന്നാം ഇന്നിങ്സ് ലീഡ്; അമയ് മനോജിന് സെഞ്ച്വറി

28 Nov 2026
രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ആധിപത്യം; രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 116/6

രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ആധിപത്യം; രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 116/6

28 Nov 2026
കൂച്ച് ബെഹാർ ട്രോഫിയിൽ പോണ്ടിച്ചേരി 332 റൺസിന് പുറത്ത്; കേരളം ഒരു വിക്കറ്റിന് 62 റൺസെന്ന നിലയിൽ

കൂച്ച് ബെഹാർ ട്രോഫിയിൽ പോണ്ടിച്ചേരി 332 റൺസിന് പുറത്ത്; കേരളം ഒരു വിക്കറ്റിന് 62 റൺസെന്ന നിലയിൽ

27 Nov 2026
വിജയ് മർച്ചന്റ് ട്രോഫിയിൽ തമിഴ്നാടിനെതിരെ ലീഡ് നേടി കേരളം; മത്സരം സമനിലയിൽ

വിജയ് മർച്ചന്റ് ട്രോഫിയിൽ തമിഴ്നാടിനെതിരെ ലീഡ് നേടി കേരളം; മത്സരം സമനിലയിൽ

27 Nov 2026
കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ പോണ്ടിച്ചേരി അഞ്ച് വിക്കറ്റിന് 207 റൺസെന്ന നിലയിൽ

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ പോണ്ടിച്ചേരി അഞ്ച് വിക്കറ്റിന് 207 റൺസെന്ന നിലയിൽ

26 Nov 2026
അമേരിക്കയിലെ വീടുകളിലേക്ക് ഇന്ത്യൻ ടെലിവിഷൻ ചാനലുകൾ എത്തിച്ച് ജിയോസ്റ്റാർ; സ്റ്റാർ പ്ലസും കളേഴ്സും ഉൾപ്പെടെ ഏഴ് ചാനലുകൾ ഫ്യൂബോയിൽ

അമേരിക്കയിലെ വീടുകളിലേക്ക് ഇന്ത്യൻ ടെലിവിഷൻ ചാനലുകൾ എത്തിച്ച് ജിയോസ്റ്റാർ; സ്റ്റാർ പ്ലസും കളേഴ്സും ഉൾപ്പെടെ ഏഴ് ചാനലുകൾ ഫ്യൂബോയിൽ

26 Nov 2026
⭐ Google-ൽ Metro Journal-നെ Preferred source ആക്കൂ
🗞️ ഇന്നത്തെ പ്രധാന വാർത്തകൾ · 🌧️ മഴ സാധ്യത · 📢 അവധി · 📋 ഫലങ്ങൾ