വിജയ് മർച്ചന്റ് ട്രോഫിയിൽ തമിഴ്നാടിനെതിരെ കേരളത്തിന് മികച്ച സ്കോർ; വിശാൽ ജോർജിന് ഇരട്ട സെഞ്ച്വറി
ഗ്വാളിയോർ: 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചന്റ് ട്രോഫിയിൽ തമിഴ്നാടിനെതിരെ കൂറ്റൻ സ്കോർ ഉയർത്തി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം എട്ട് വിക്കറ്റിന് 471 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഓപ്പണർ വിശാൽ ജോർജിന്റെ ഡബിൾ സെഞ്ച്വറിയാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്നാട് രണ്ടാം ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 154 റൺസെന്ന നിലയിലാണ്.
നാല് വിക്കറ്റിന് 281 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ കേരളത്തിന് വിശാൽ ജോർജും ആരോൺ അലക്സും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് കരുത്തായി. ഇരുവരും ചേർന്ന് 123 റൺസ് കൂട്ടിച്ചേർത്തു. ആരോൺ അലക്സ് 86 പന്തുകളിൽ 72 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ കാർത്തികും (0), ശ്രീഹരി പ്രസാദും (11) ചെറിയ സ്കോറുകളുമായി മടങ്ങി. എന്നാൽ ഒൻപതാമനായി ബാറ്റിങ്ങിന് ഇറങ്ങിയ മുഹമ്മദ് റെയ്ഹാൻ വിശാൽ ജോർജിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 54 റൺസ് കൂട്ടിച്ചേർത്തു. 218 റൺസെടുത്ത വിശാൽ റണ്ണൗട്ടായതോടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമായത്. 250 പന്തുകളിൽ 18 ബൗണ്ടറികളടങ്ങുന്നതായിരുന്നു വിശാലിന്റെ ഇന്നിങ്സ്. തുടർന്ന് എട്ട് വിക്കറ്റിന് 471 റൺസെന്ന നിലയിൽ കേരളം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മുഹമ്മദ് റെയ്ഹാൻ 41-ഉം ആനന്ദ് സായ് ആറും റൺസുമായി പുറത്താകാതെ നിന്നു. തമിഴ്നാടിന് വേണ്ടി അഭിമാൻ സുന്ദർ നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്നാടിന് ഓപ്പണർമാരുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ജെയ്ഡൻ ജോനാ ഡേവിഡ് പത്തും ഇഷാൻ പ്രവിത് 28-ഉം റൺസ് നേടി മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ അക്ഷത് റാവുവും മുഹമ്മദ് സാഫിറും ചേർന്ന് പുറത്താകാതെ 106 റൺസ് കൂട്ടിച്ചേർത്തു. കളി നിർത്തുമ്പോൾ അക്ഷത് 58-ഉം മുഹമ്മദ് സാഫിർ 53-ഉം റൺസ് നേടി പുറത്താകാതെ നിൽക്കുകയാണ്. കേരളത്തിന് വേണ്ടി ആനന്ദ് സായിയും വി.ജെ. ശിവാങ്കും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ പോണ്ടിച്ചേരിക്ക് ഒന്നാം ഇന്നിങ്സ് ലീഡ്; അമയ് മനോജിന് സെഞ്ച്വറി

രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ആധിപത്യം; രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 116/6

കൂച്ച് ബെഹാർ ട്രോഫിയിൽ പോണ്ടിച്ചേരി 332 റൺസിന് പുറത്ത്; കേരളം ഒരു വിക്കറ്റിന് 62 റൺസെന്ന നിലയിൽ

വിജയ് മർച്ചന്റ് ട്രോഫിയിൽ തമിഴ്നാടിനെതിരെ ലീഡ് നേടി കേരളം; മത്സരം സമനിലയിൽ

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ പോണ്ടിച്ചേരി അഞ്ച് വിക്കറ്റിന് 207 റൺസെന്ന നിലയിൽ
