Wednesday, 11 November 2026 About Us · Contact Us

ആന്ധ്രയോട് തകര്‍ന്നടിഞ്ഞ് കേരളം; 87ന് ഓൾ ഔട്ട്, കനത്ത പരാജയം

സഞ്ജുവും സല്‍മാനും രോഷനും ആരുമുണ്ടായില്ല. നാണംകെട്ട തോല്‍വിയില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍. മുഷ്താഖ് അലി ട്രോഫിയിലെ നിര്‍ണായകമായ ഗ്രൂപ്പ് മത്സരത്തില്‍ കേരളം ആന്ധ്രയോട് തോറ്റത് ആറ് വിക്കറ്റിനാണ്. പതിവ് പോലെ ഫോം ഔട്ടായ സഞ്ജുവിന് തോല്‍വിയുടെ ആഘാതം കുറക്കാന്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആന്ധ്രയുടെ കരുത്തരായ ബോളര്‍മാര്‍ക്ക് മുന്നില്‍ മുട്ടുകുത്തിയ കേരളം 18.1 ഓവറില്‍ 87 റണ്‍സിന് തകര്‍ച്ച പൂര്‍ത്തിയാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ആന്ധ്ര കേവലം 13 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മൂന്നാമനായി ഇറങ്ങിയ ജലജ് സക്‌സേന 27(22), അബ്ദുല്‍ ബാസിത് 18(25), വാലറ്റക്കാരന്‍ എം ഡി നിധീഷ് 14 (13) മാത്രമാണ് കേരളാ ടീമില്‍ രണ്ടക്കം തികച്ചവര്‍. സഞ്ജു ഏഴ്, രോഹന്‍ ഒമ്പത്, സല്‍മാന്‍ മൂന്ന് എന്നിങ്ങനെയാണ് പ്രമുഖ ബാറ്റര്‍മാരുടെ സ്‌കോര്‍. അസ്ഹറുദ്ദീന്‍ ഡക്കാകുകയും ചെയ്തു. മൂന്ന് വിക്കറ്റ് നേടിയ കെ വി ശശികാന്തും രണ്ട് വിക്കറ്റുകള്‍ വീതം നേടിയ സുദര്‍ശന്‍, രാജു, ബോദല കുമാര്‍ എന്നിരാണ് ആന്ധ്രയുടെ വിക്കറ്റ് വേട്ടക്കാര്‍. ആന്ധ്രയുടെ ഓപ്പണര്‍ ശ്രീകാര്‍ ഭരത് 56 റണ്‍സ് എടുത്തു. അദ്ദേഹമാണ് മാന്‍ ഓഫ് ദി മാച്ച്. ഇതോടെ ഗ്രൂപ്പ് ഇയില്‍ തോല്‍വി അറിയാതെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ആന്ധ്ര ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. സര്‍വീസസിനെ തോല്‍പ്പിച്ച് മുംബൈ കേരളത്തെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. മുംബൈയോടാണ് ആന്ധ്രരയുടെ അടുത്ത മത്സരം. ഈ മത്സരമായിരിക്കും കേരളത്തിന്റെ ടൂര്‍ണമെന്റിലെ ഭാവി തീരുമാനിക്കുക. വന്‍ റണ്‍റേറ്റിന് മുംബൈയെ ആന്ധ്ര തകര്‍ക്കുകയാണെങ്കില്‍ മാത്രമാണ് കേരളത്തിന് ക്വാര്‍ട്ടര്‍ സാധ്യതയുള്ളൂ.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

08 Jul 2026

സ്വത്ത് തർക്കം: കൊണ്ടോട്ടിയിൽ അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

05 Jul 2026
ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

02 Jul 2026
ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം

ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം

21 May 2025
വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

12 Mar 2025
കളിക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം

01 Feb 2025