സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാല കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ
കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകൻ. സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാലയെ മഞ്ഞപ്പടയുടെ പുതിയ പരിശീലകനായി നിയമിച്ചു. മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകൻ എത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം നിലവിലെ ഐഎസ്എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഒരു വർഷത്തേക്കാണ് കറ്റാലയുമായി ബ്ലാസ്റ്റേഴ്‌സിന്റെ കരാർ. സ്‌പെയിനിലും സൈപ്രസിലുമായി അഞ്ഞൂറിലേറെ മത്സരങ്ങളിൽ കളിച്ച കറ്റാല സെൻട്രൽ ഡിഫൻഡറാണ്. സൈപ്രസ് ക്ലബുകളായ എഇകെ ലർനാക, അപ്പോളോൻ ലിമസോൺ, ക്രൊയേഷ്യൻ ലീഗിലെ എൻകെ ഇസ്ത്ര, സ്പാനിഷ് ക്ലബ് സിഇ സബദേൽ എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഐസിസി തലപ്പത്ത് ജയ് ഷായ്ക്ക് രണ്ടാമൂഴം; ചെയർമാനായി എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

അവസാന പന്തിൽ ആവേശജയം; പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യയ്ക്ക് അണ്ടർ-19 ഏഷ്യാ കപ്പ് കിരീടം

മെസിയില്ലാത്ത അർജന്റീനയ്ക്ക് ആദ്യ തോൽവി; പത്താം നമ്പർ കുപ്പായത്തിൽ ഇനി ആര്?

ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി; 89ന് ഓൾഔട്ട്, കിവീസിന് 244 റൺസിന്റെ കൂറ്റൻ വിജയം

പോർച്ചുഗലിനെക്കാൾ വളർന്ന ക്രിസ്റ്റ്യാനോ; അതൃപ്തിയോടെ മടക്കം
