National

ട്രെയിനിന് നേരെ കല്ലേറ്, നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

പാറ്റ്‌ന: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തു. ജയ്‌നഗറില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്വതന്ത്രത സേനാനി എക്‌സ്പ്രസിന് നേരെയാണ് വ്യാഴാഴ്ച രാത്രി കല്ലേറുണ്ടായത്. യാത്രക്കാര്‍ പരിഭ്രാന്തരായി. ട്രെയിനിന് നാശനഷ്ടങ്ങളുമുണ്ട്.

മുസഫര്‍പൂര്‍ – സമസ്തിപൂര്‍ ലൈനില്‍ ഓടിക്കൊണ്ടിരിക്കെ രാത്രി 8.45ഓടെ ട്രെയിന്‍ സമസ്തിപൂര്‍ സ്റ്റേഷനില്‍ അല്‍പനേരം നിര്‍ത്തിയിട്ടു. തുടര്‍ന്ന് മുസഫര്‍പൂരിലേക്ക് നീങ്ങുന്നതിനിടെ സ്റ്റേഷന്റെ ഔട്ടര്‍ സിഗ്‌നില്‍ എത്തിയപ്പോഴാണ് കല്ലേറ് തുടങ്ങിയത്. പാന്‍ട്രി കാറിലെയും അതിന് അടുത്തുള്ള മറ്റ് കോച്ചുകളിലെയും വിന്‍ഡോ ഗ്ലാസുകള്‍ തകര്‍ന്നു. പരിക്കേറ്റ യാത്രക്കാരെ സമസ്തിപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അജ്ഞാതരായ വ്യക്തികളെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കല്ലേറിന് പിന്നിലെ കാരണം എന്താണെന്നും വ്യക്തമായിട്ടില്ല.

Related Articles

Back to top button
error: Content is protected !!