MoviesNational

ആരാണ് രാജ്യത്തെ ആ സൂപ്പര്‍ നടി; ഇക്കുറിയും അത് തെന്നിന്ത്യന്‍ നടി തന്നെ

മലയാളി നടി നാലാമത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായികമാരുടെ കൂട്ടത്തില്‍ ജനപ്രീതിയുള്ള നടി ആരാണ്. കഴിഞ്ഞ മാസം പോലെ തന്നെ ആ പട്ടം ഇക്കുറിയും തെന്നിന്ത്യയിലെത്തി.

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യന്‍ നായികമാരുടെ സെപ്തംബറിലെ പട്ടിക പുറത്തു വന്നപ്പോള്‍ ഒന്നാം സ്ഥാനത്ത് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാമന്ത തന്നെ തുടര്‍ന്നു. ആഗസ്റ്റിലും ഇവര്‍ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ആലിയ ഭട്ടാണ്. മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോണ്‍ ആണ്. നാലാം സ്ഥാനത്ത് മലയാളി കൂടിയായ നയന്‍താരയാണ്. താരമൂല്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന താരമാണ് നയന്‍താര.

ഒന്നാം സ്ഥാനം നിലനില്‍ത്തിയ സാമന്ത അടുത്തിടെ സിനിമകളില്‍ സജീവമല്ലെങ്കിലും സാമൂഹിക മാധ്യങ്ങളില്‍ സ്റ്റാറാണ്. ഇതാണ് ഇവരെ സഹായിച്ചത്. കുറെ കാലം ആലിയ ഭട്ടായിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്തെങ്കില്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ നടിമാര്‍ കസര്‍ക്കുകയാണ്.

രണ്ടാം സ്ഥാനത്തുള്ള ആലിയയുടെ പുതിയ സിനിമ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയിരുന്നില്ല. 80 കോടി മുടക്കി നിര്‍മിച്ച ചിത്രം പ്രതീക്ഷിച്ച ഹിറ്റായിരുന്നില്ലെന്ന് മാത്രമല്ല ഇതിലെ പെര്‍ഫോമന്‍സിന് ആലിയക്കെതിരെ വിമര്‍ശനവുമുണ്ടായി.

നാലാം സ്ഥാനത്തുള്ള നയന്‍ താര കോടികളാണ് പ്രതിഫലം വാങ്ങുന്നത്. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാറില്ലെങ്കിലും താരത്തിന്റെ ആരാധകര്‍ കുറവ് വന്നിട്ടില്ല. അഞ്ചാം സ്ഥാനത്ത് തൃഷയാണ്.

Related Articles

Back to top button
error: Content is protected !!