Gulf

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നിര്‍ത്തിയതായി ദുബൈയിലെ സിറിയന്‍ കോണ്‍സുലേറ്റ്

ദുബൈ: സിറിയയില്‍ വിമതര്‍ ഭരണം പിടിക്കുകയും പ്രസിഡന്റ് ബസര്‍ അല്‍ അസദ് റഷ്യയിലേക്ക് പലായനംചെയ്യുകയും ചെയ്ത സങ്കീര്‍ണമായ സാഹചര്യത്തില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ പാസ്‌പോര്‍ട്ട് നല്‍കുന്നതും പുതുക്കുന്നതും നിര്‍ത്തിവെച്ചതായി സിറിയന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി.

തങ്ങളുടെ സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് പ്രക്രിയ പുനരാരംഭിക്കുന്ന മുറക്ക് വീണ്ടും അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!