Kerala
തൃശ്ശൂരിൽ കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാശ്രമം; രക്ഷപ്പെടുത്തി താഴെയിറക്കി

തൃശ്ശൂരിൽ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്‌സും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. പട്ടാമ്പി സ്വദേശിയായ യുവാവ് നാല് ദിവസം മുമ്പാണ് വീട് വിട്ടിറങ്ങിയത്.
മാനസികാസ്വാസ്ഥ്യമുള്ള ആളാണ് യുവാവ് എന്നാണ് പ്രാഥമിക വിവരം. ഇയാളെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 11.30ഓടെയാണ് ആൾത്താമസമുള്ള കെട്ടിടത്തിന്റെ മുകളിൽ കയറി ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഓടുകളും ഗ്ലാസുകളും എടുത്ത് താഴേക്ക് വലിച്ചെറിഞ്ഞു. നാട്ടുകാരും പോലീസും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. പിന്നീട് ഫയർഫോഴ്‌സ് എത്തിയാണ് വല വിരിച്ച് യുവാവിനെ പിടുകൂടി താഴേക്ക് എത്തിച്ചത്.