Kerala
വിദ്വേഷ പരാമർശം: പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ടെലിവിഷൻ ചർച്ചക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജിന് മുൻകൂർ ജാമ്യമില്ല. ഈരാറ്റുപേട്ട പോലീസ് എടുത്ത കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
നേരത്തെ കോട്ടയം സെഷൻസ് കോടതിയെയും മുൻകൂർ ജാമ്യം തേടി പിസി ജോർജ് സമീപിച്ചിരുന്നു. ഇത് തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് വാദം കേട്ടത്
ചാനൽ ചർച്ചക്കിടെ നടത്തിയ വിദ്വേഷ പരാമർശം അബദ്ധത്തിൽ സംഭവിച്ച് പോയതാണെന്നായിരുന്നു പിസി ജോർജിന്റെ വാദം. പിസി ജോർജിന്റെ പരാമർശത്തിൽ കോടതി കടുത്ത വിമർശനവും ഉന്നയിച്ചിരുന്നു.