National

വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകർക്ക് മേൽ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല: സുപ്രീം കോടതി

വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകർക്കുമേൽ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന് സുപ്രിംകോടതി. ദി വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജന്റെയും ഫൗണ്ടേഷൻ ഓഫ് ഇൻഡിപെൻഡന്റ്‌സ് ജേർണലിസം അംഗങ്ങളുടെയും അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഒരു മാധ്യമപ്രവർത്തകന്റെ ലേഖനമോ വിഡിയോയോ എങ്ങിനെയാണ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്നതെന്നും കോടതി ചോദിച്ചു.

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ തകർന്നതായുള്ള വാർത്തകൾക്കെതിരായ പരാതിയിൽ അസം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ സിദ്ധാർത്ഥ് വരദരാജനെ ഉൾപ്പെടെ അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കി. മാധ്യമ റിപ്പോർട്ടുകൾ പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയല്ലെന്നും ഈ പശ്ചാത്തലത്തിൽ ബിഎൻഎസ് സെഷൻ 152 ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.

വാർത്തകൾ തയ്യാറാക്കുന്നതിന്റേയോ വിഡിയോകൾ ചെയ്യുന്നതിന്റെയോ പേരിൽ മാധ്യമപ്രവർത്തകർ കേസുകളിൽ അകപ്പെടണോയെന്ന് കോടതി ചോദിച്ചു. ഒരു ലേഖനം എങ്ങനെയാണ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പെട്ടെന്ന് നടപടിയെടുക്കേണ്ട വിധത്തിൽ ഭീഷണിയാകുന്നതെന്നും കോടതി ആരാഞ്ഞു.

Related Articles

Back to top button
error: Content is protected !!