National

ഭാര്യ പാത്രങ്ങൾ കൊണ്ട് മർദിക്കും; യുവാവിന് വിവാഹമോചനം അനുവദിച്ച് താനെ കോടതി

മുംബൈ: ഭാര്യയുടെ ക്രൂരതയോടെയുള്ള പെരുമാറ്റം കണക്കിലെടുത്ത് താനെ സ്വദേശിയായ യുവാവിന് താനെ അഡ്‌ഹോക്ക് ജില്ലാ ജഡ്ജിയും അഡീഷണൽ സെഷൻസ് ജഡ്ജിയും വിവാഹമോചനം അനുവദിച്ചു. ഭാര്യയോടൊപ്പം താമസിക്കാൻ ഭർത്താവ് പലതവണ ശ്രമിച്ചിട്ടും കഴിഞ്ഞിരുന്നില്ല. ഒരുമിച്ചു താമസിക്കാൻ നിർദേശിച്ച് കോടതി നിരവധി നോട്ടീസുകൾ ഭാര്യക്ക് അയച്ചിട്ടും അവർ അതിനോട് പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതി വിവാഹമോചനം അനുവദിച്ചിരിക്കുന്നത്.

വിവാഹശേഷം ശാരീരികമായും മാനസികമായും ഭാര്യ മോശമായി പെരുമാറിയെന്ന് വ്യക്തമാണ്. കൂടാതെ 2020 ഓഗസ്റ്റിൽ ഭാര്യ സ്വന്തം ഇഷ്ടപ്രകാരം ഭർത്താവിനെ ഉപേക്ഷിച്ചുവെന്നും കണ്ടെത്തി. ഭർത്താവ് പലതവണ ശ്രമിച്ചിട്ടും ഭാര്യ മടങ്ങി വരാൻ തയ്യാറായില്ല. ഹർജി സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് രണ്ട് വർഷം തുടർച്ചയായ കാലയളവ് ഭാര്യ തന്നോട് ക്രൂരമായി പെരുമാറുകയും ചെയ്തു. അതിനാൽ, അയാൾക്ക് വിവാഹമോചന ഉത്തരവിന് അർഹതയുണ്ട്.” എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

2015 ൽ കൊൽക്കത്തയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 25 കാരിയായ പെൺകുട്ടി വിവാഹം കഴിക്കുന്നതിനു മുൻപു തന്നെ തന്നോട് മോശമായി പെരുമാറാൻ തുടങ്ങിയെന്ന് താനെ സ്വദേശി ആരോപിക്കുന്നു.

പിന്നീട് ഭാര്യ തന്നെ പീഡിപ്പിക്കുകയും അടുക്കള പാത്രങ്ങൾ കൊണ്ട് മർദിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഇതേത്തുടർന്നാണ് 2024 മെയ് മാസത്തിൽ ഭാര്യയിൽ നിന്ന് വേർപിരിയണമെന്ന് ആവശ്യപ്പെട്ട് വിവാഹമോചന ഹർജി നൽകിയത്.

Related Articles

Back to top button
error: Content is protected !!