National

ലെഹങ്ക പണികൊടുത്തു; നില്‍ക്കാനാവാതെ സണ്ണി ലിയോണ്‍ തളര്‍ന്നു: വീഡിയോ വൈറല്‍

മുംബൈ: ഉത്തരേന്ത്യയില്‍ വിവാഹംപോലുള്ള ആഘോഷ വേളകളില്‍ സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന വേഷമാണ് ലെഹങ്ക. എന്നാല്‍ ഇനിയൊരിക്കലും ബോളിവുഡ് നടി സണ്ണി ലിയോണ്‍ അത് ധരിക്കില്ലെന്നാണ് മുംബൈയില്‍നിന്നുള്ള വാര്‍ത്തകള്‍. ലെഹങ്ക ധരിച്ചെത്തി പാവം നടി വെള്ളംകുടിച്ചിരിക്കുകയാണ്. എഴുന്നേല്‍ക്കാനാവാതെ ലെഹങ്കയുമായി മല്‍പ്പിടിത്തം നടത്തുന്ന വീഡിയോ താരം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ലെഹങ്ക ധരിച്ചുള്ള നടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അനേക ലക്ഷം പേരാണ് വീഡിയോ കണ്ടത്.

ലെഹങ്കയുടെ കനത്തഭാരത്താല്‍ ഇരുന്നിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ പറ്റാതെ സെക്‌സ് ബോംബ് കൂടിയായ നടി കഷ്ടപ്പെടുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. നിരാശയും വിനോദവും ഇടകലര്‍ന്ന ഭാവത്തിലായിരുന്നു താരം. എനിക്ക് ഇനിയും സഹായം വേണമെന്ന് സണ്ണി തമാശരൂപേണ ക്യാപ്ഷനും നല്‍കിയിട്ടുണ്ടെന്നതും ആരാധകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വെള്ള ലെഹങ്ക അണിഞ്ഞാണ് വീഡിയോയില്‍ സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലെഹങ്ക ധരിച്ച് ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും അറിയില്ല എന്ന് കളിയാക്കാനിടയുള്ളവര്‍ക്കുള്ള മറുപടിയും വീഡിയോയില്‍ താരം പറയുന്നുണ്ട്. ചല്‍ ഹട്ടെന്നാണ് താരം പറയുന്നത്.

Related Articles

Back to top button