കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല; നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ വിധി മെയ് ആറിന്

തിരുവനന്തപപുരം നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ മെയ് ആറിന് വിധി പ്രഖ്യാപിക്കും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയണ് വിധി പറയുക. 2017 ഏപ്രിലിൽ ആണ് പ്രതിയായ കേഡൽ ജിൻസൺ രാജ മാതാപിതാക്കൾ അടക്കം നാല് പേരെ കൊലപ്പെടുത്തിയത്
നാടിനെ നടുക്കിയ കൂട്ടക്കൊലപാതകത്തിലാണ് 8 വർഷങ്ങൾക്ക് ശേഷം വിധി വരുന്നത്. മന്ത്രവാദവും ബ്ലാക്ക് മാജിക്കുമൊക്കെ കൂട്ടിക്കുഴഞ്ഞുകിടന്ന സംഭവമായിരുന്നു നന്തൻകോട് കൂട്ടക്കൊലപാതകം. 2017 ഏപ്രിൽ 9ന് പുലർച്ചെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപം ബെയ്ൻസ് കോമ്പൗണ്ടിലെ വീട്ടിൽ നാല് പേർ അതിദാരുണമായി കൊല്ലപ്പെട്ടത്
117ാം നമ്പർ വീട്ടിൽ പ്രൊഫസർ രാജ തങ്കം, ഭാര്യ ഡോക്ടർ ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. കേഡലിന്റെ അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു.