National

ഷിരൂരിൽ അർജുനായുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും; കയർ കണ്ടെത്തിയ ഭാഗം മാർക്ക് ചെയ്ത് നാവികസേന

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ ട്രക്കിൽ മരത്തടികൾ ബന്ധിപ്പിക്കാൻ ഉപയോഗിച്ച കയറുകൾ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാകും നാളെ തെരച്ചിൽ നടക്കുക. കയറും ലോഹഭാഗങ്ങളും കണ്ടെത്തിയ 20 മീറ്റർ ചുറ്റളവിലുള്ള സ്‌പോട്ട് നാവികസേന മാർക്ക് ചെയ്തിട്ടുണ്ട്

ഗോവയിൽ നിന്ന് തിങ്കളാഴ്ചയോടെ ഡ്രഡ്ജർ എത്തിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുഴയിൽ മാർക്ക് ചെയ്ത ഭാഗത്തെ മണ്ണും കല്ലുകളും നീക്കം ചെയ്തില്ലെങ്കിൽ തെരച്ചിൽ ദുഷ്‌കരമാകുമെന്ന് ദൗത്യസംഘം അറിയിച്ചിരുന്നു. നേവി ഇന്നലെ നടത്തിയ തെരച്ചിലിലാണ് അർജുന്റെ ലോറിയിൽ തടി കെട്ടിയിരുന്ന കയർ കണ്ടെത്തിയത്.

പുഴയുടെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയിൽ മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സൈൽ പറഞ്ഞു. അഞ്ച് മണിക്കൂർ നീണ്ട തിരച്ചിൽ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാകുന്നുവെന്നും ഈശ്വർ മാൽപേ പ്രതികരിച്ചു. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങൽ വിദഗ്ധർക്ക് പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്താനാകില്ലെന്നും ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് പറഞ്ഞു.

 

Related Articles

Back to top button