National
ധർമസ്ഥലയിൽ കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവന്റെ വാഹനം തകർത്ത നിലയിൽ; പിന്നിൽ ട്രസ്റ്റ് അനുകൂലികൾ

ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിത്തൽ ഗൗഡയുടെ വാഹനം തകർത്ത നിലയിൽ. ധർമസ്ഥല ട്രസ്റ്റ് അനുകൂലികളാണ് വാഹനം തകർത്തത്. ഇന്നലെ ട്രസ്റ്റ് അനുകൂലികൾ മാധ്യമപ്രവർത്തകരെ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാഹനം തകർത്തത്
വാഹനത്തിന്റെ ചില്ലുകൾ തകർക്കുകയും സീറ്റുകൾ കുത്തിക്കീറുകളും ചെയ്തു. 2012ലാണ് 17കാരിയായ സൗജന്യ ധർമസ്ഥലയിൽ കൊല്ലപ്പെടുന്നത്. ധർമസ്ഥല കൂട്ടക്കൊലക്കേസിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയത് സൗജന്യ കൊലക്കേസിന് പിന്നാലെയാണ്.
ട്രസ്റ്റ് അനുകൂലികൾ അക്രമം അഴിച്ചുവിടാൻ ആരംഭിച്ച സാഹചര്യത്തിൽ ധർമസ്ഥലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേൺ സോൺ ഐജിയും ദക്ഷിണ കന്നഡ എസ് പിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അഞ്ച് ബറ്റാലിയൻ പോലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.