Saudi Arabia

സഊദിയില്‍ പ്രവര്‍ത്തിക്കുന്നത് 31,231 വിദ്യാലയങ്ങള്‍

റിയാദ്: സഊദിയില്‍ 31,231 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍. സഊദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്(ജിഎഎസ്ടിഎടി) പുറത്തുവിട്ട 2023ലെ സ്റ്റാറ്റിസ്റ്റിക്‌സ് ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആകെയുള്ള വിദ്യാലയങ്ങളില്‍ 24,384 പൊതുവിദ്യാലയങ്ങളാണ്. മൊത്തം വിദ്യാലയങ്ങളുടെ 78.1 ശതമാനം വരുമിത്. സ്വകാര്യ വിദ്യാലയങ്ങള്‍ 21.9 ശതമാനം മാത്രമാണ്.

74,482 പള്ളികളാണ് രാജ്യത്തുള്ളത്. 765 സിവില്‍ ഡിഫന്‍സ് സെന്ററുകളും സഊദി റെഡ് ക്രസന്റിന്റെ 609 സെന്ററുകളും രാജ്യത്തുണ്ട്. 1,161 ഹോട്ടലുകളാണ് രാജ്യത്തുള്ളത്. 983 ടൂറിസം ഏജന്‍സികള്‍, 48 പൊതു ലൈബ്രറികള്‍, 24 യൂത്ത് ഹോസ്റ്റലുകള്‍, 22 സ്‌പോട്‌സ് സിറ്റികളും രാജ്യം മുഴുവന്‍ നിരവധി സ്‌റ്റേഡിയങ്ങളുമുള്ള സഊദിയില്‍ 29 വിമാനത്താവളങ്ങളുണ്ട്. എട്ടു ലക്ഷത്തില്‍പ്പരം വിമാനങ്ങളെയാണ് ഇവ കൈകാര്യം ചെയ്യുന്നതെന്നും ബുള്ളറ്റിന്‍ വെളിപ്പെടുത്തുന്നു.

Related Articles

Back to top button
error: Content is protected !!