National
പഞ്ചാബിലെ സുവർണ ക്ഷേത്രം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി

പഞ്ചാബിലെ സിഖ് ആരാധനാലയമായ സുവർണ ക്ഷേത്രത്തിന് ബോംബ് ഭീഷണി. സുവർണ ക്ഷേത്രം ബോംബ് വെച്ച് തകർക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
ഭീഷണിക്ക് പിന്നാലെ ക്ഷേത്രത്തിന് ചുറ്റും പോലീസ് സുരക്ഷ ശക്തമാക്കി. സുവർണ ക്ഷേത്രത്തിലെ ലങ്കാർ ഹാൾ പൊട്ടിത്തെറിക്കുമെന്നാണ് ഇ മെയിൽ വഴി ഭീഷണി എത്തിയത്. സംഭവത്തിൽ സൈബർ പോലീസിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
അനിഷ്ട സംഭവങ്ങൾ തടയാൻ ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡും ആന്റി സബോട്ടാജ് ടീമിനെയും വിന്യസിച്ചതായി കമ്മീഷണർ വ്യക്തമാക്കി. ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളും ഭക്തരും എത്തുന്ന ക്ഷേത്രമാണിത്.