Kerala

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായില്ലെങ്കിൽ വേഷം ലഭിക്കില്ലെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ്

സിനിമാ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് നേരിട്ടതിനെ കുറിച്ച് ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യ. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായില്ലെങ്കിൽ വേഷം ലഭിക്കില്ലെന്ന് കാസ്റ്റിംഗ് ഡയറക്ടർ വിച്ചു ഫോണിലൂടെ പറഞ്ഞതായി സന്ധ്യ വെളിപ്പെടുത്തുന്നു. പ്രശസ്തരായ കുറേ നായികമാർ ഈ വഴി വന്നവരാണെന്നും കോംപ്രമൈസ് ചെയ്തിട്ടാണ് നായികമാർ ഇവിടെ എത്തി നിൽക്കുന്നതെന്നും ഇയാൾ ഫോണിലൂടെ തന്നോട് പറഞ്ഞെന്നും സന്ധ്യ വെളിപ്പെടുത്തി

അഭിനയ മോഹം കൊണ്ടാണ് സിനിമയിലെത്തിയത്. ഞാൻ ആകെ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. അമല എന്ന ചിത്രത്തിൽ. അവസരം ലഭിക്കണമെങ്കിൽ വഴങ്ങണമെന്നാണ് പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞത്. എനിക്ക് അങ്ങനെ അവസരം വേണ്ടെന്ന് പറഞ്ഞു. എന്നാൽ ജോലി ഇല്ലാതെ വീട്ടിലിരുന്നോളൂ എന്നാണ് പറഞ്ഞത്. സിനിമ മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞതോടെ അവസരങ്ങൾ ഇല്ലാതായി എന്നും സന്ധ്യ വ്യക്തമാക്കി.

അതേസമയം പ്രതിഫലത്തിന്റെ കാര്യത്തിലും വിലപേശൽ നടത്തേണ്ടി വരുമെന്നും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെന്നും സന്ധ്യ കൂട്ടിച്ചേർത്തു. കണ്ണൻദേവന്റെ പരസ്യത്തിൽ അഭിനയിച്ചപ്പോൾ 8000 ശമ്പളം പറഞ്ഞിട്ട് 2500 ആണ് തന്നത്. ഈ മേഖലയിലെ പലർക്കും മോശം ഉദ്ദേശ്യമാണുള്ളതെന്നും പുരുഷാധിപത്യമുള്ള മേഖലയാണിതെന്നും സന്ധ്യ പറഞ്ഞു.

 

Related Articles

Back to top button