World

വിശ്വസ്തരെ കൂടെ നിർത്തി ട്രംപിന്റെ കാബിനറ്റ്; മാർക്കോ റൂബിയോ വിദേശകാര്യ സെക്രട്ടറി

വിശ്വസ്തരെ കൂടെ ചേർത്ത് കാബിനറ്റ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാർക്കോ റൂബിയോ ആണ് വിദേശകാര്യ സെക്രട്ടറി. ഫ്‌ളോറിഡയിൽ നിന്നുള്ള സെനറ്ററാണ് റൂബിയോ. ഈ പദവിയിൽ എത്തുന്ന ആദ്യ ലാറ്റിനോ വംശജൻ കൂടിയാണ് അദ്ദേഹം. റിപബ്ലിക്കൻ പാർട്ടിയിലേക്ക് കൂറുമാറിയ തുൾസി ഗാബാർഡ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറാകും.

അറ്റോർണി ജനറൽ സ്ഥാനത്തേക്ക് മാറ്റ് ഗേറ്റ്‌സ് എത്തും. ട്രംപിന്റെ വിശ്വസ്തനായാണ് മാറ്റ് ഗേറ്റ്‌സ് അറിയപ്പെടുന്നത്. അതേസമയം നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന ഗേറ്റ്‌സിന്റെ നിയമനം റിപബ്ലിക്കൻ പാർട്ടി പ്രവർത്തകരിലും അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്

ട്രംപിനെ വൈറ്റ് ഹൗസിൽ ജോ ബൈഡൻ സ്വീകരിച്ചു. അടുത്ത വർഷം ജനുവരി 20ന് നടക്കുന്ന അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. 2020ലെ അധികാര കൈമാറ്റത്തിൽ ബൈഡന് വൈറ്റ് ഹൗസിൽ ട്രംപ് സ്വീകരണമൊരുക്കിയിരുന്നില്ല.

Related Articles

Back to top button