ഹൈദരാബാദിൽ ഐഎസ് ബന്ധമുള്ള രണ്ട് ഭീകരർ പിടിയിൽ; സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ഹൈദരാബാദിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട രണ്ട് ഭീകരരെ പിടികൂടിയതായി പോലീസ്. പ്രതികളുടെ താമസസ്ഥലത്ത് നിന്ന് അമോണിയ, സൾഫർ, അലുമിനിയം പൊടി തുടങ്ങി സ്‌ഫോടക വസ്തു നിർമാണത്തിന് ആവശ്യമായ സാമഗ്രികളും പോലീസ് കണ്ടെത്തി. സിറാജ് ഉർ റഹ്മാൻ(29), സയ്യിദ് അമീർ എന്നിവരാണ് പിടിയിലായത്.
ഇവർക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. നഗരത്തിൽ വലിയ സ്‌ഫോടനം നടത്താൻ ഭീകരർ പദ്ധതിയിട്ടതായി പോലീസ് പറയുന്നു. രഹസ്യ വിവരത്തെ തുടർന്ന് ആന്ധ്ര കൗണ്ടർ ഇന്റലിജൻസ് സെല്ലും തെലങ്കാന പോലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഭീകരരെ പിടികൂടിയത്.
പഹൽഗാം ഭീകരാക്രമണത്തിനും പാക്കിസ്ഥാന് ഇന്ത്യ നൽകിയ തിരിച്ചടിക്കും പിന്നാലെ രാജ്യത്ത് പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവമാകാൻ ഇടയുണ്ടെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.