UAE
യുഎഇ-സിറിയ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി
അബുദാബി: യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ് യാനും പുതിയ സര്‍ക്കാരായ സിറിയന്‍ അറബ് റിപബ്ലിക്കിന്റെ വിദേശകാര്യ മന്ത്രി അസാദ് ഹസ്സന് അല്‍ ഷിബാനിയും ടെലിഫോണില്‍ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സാഹോദര്യ ബന്ധം ശക്തമാക്കുന്നതിന്റെ കാര്യങ്ങളാണ് ചര്‍ച്ചയില്‍ വിഷയമായത്. സിറിയയുടെ ഐക്യവും അഖണ്ഡതയും പരമാധികാരവും നിലനിര്‍ത്തണമെന്ന വിഷയത്തില്‍ ഊന്നിയാണ് ശൈഖ് അബ്ദുല്ല സംസാരിച്ചത്. സിറിയയിലെ ജനങ്ങളുടെ അഭിലാഷങ്ങള്ക്കൊപ്പമായിരിക്കും യുഎഇ എന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.