രാജ്യം മുഴുവന്‍ ജനുവരി ഒന്നുമുതല്‍ ഒരേ ഗുണനിലവാരമുള്ള ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ യുഎഇ ഒരുങ്ങുന്നു
അബുദാബി: രാജ്യത്തുള്ള എല്ലാവര്‍ക്കും അടുത്ത വര്‍ഷമായ ജനുവരി ഒന്നുമുതല്‍ ഒരേ ഗുണനിലവാരം ഉറപ്പാക്കുന്ന ഇന്‍ഷൂറന്‍സ് നടപ്പാക്കാന്‍ യുഎഇ ഒരുങ്ങുന്നു. ഗാര്‍ഹിക തൊഴിലാളികളും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനസമൂഹത്തിനും ഒന്നാം തിയതി മുതല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. നിലവില്‍ ദുബൈയിലും അബുദാബിയിലും നടപ്പാക്കിയിരിക്കുന്ന നൂറു ശതമാനം ഇന്‍ഷൂറന്‍സ് കവറേജ് പദ്ധതിയാണ് ഇതര എമിറേറ്റുകളായ ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.
ദേശീയതലത്തില്‍ ഇന്‍ഷൂറന്‍സിന് ഉണ്ടായിരിക്കേണ്ട നിലവാരത്തെക്കുറിച്ച് മനുഷ്യ വിഭവ സ്വദേശീവത്കരണ മന്ത്രാലയം നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. മുന്‍പ് വിവിധ എമിറേറ്റുകള്‍ക്ക് അവരുടേതായ രീതിയില്‍ നടപ്പാക്കാന്‍ അനുവദിച്ചിരുന്നതിനാണ് ഇപ്പോള്‍ ദേശീയ തലത്തില്‍ ഒരേ ഗുണനിരവാരം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്.