Gulf

യുനെസ്‌കോ സുല്‍ത്താന്‍ ഖാബൂസ് പ്രൈസ് സമ്മാനിച്ചു

മസ്‌കത്ത്: പരിസ്ഥിതി സംരക്ഷണത്തിനുള്ള യുനെസ്‌കോ സുല്‍ത്താന്‍ ഖാബൂസ് പ്രൈസ് സമ്മാനിച്ചു. ഒമാന്‍ വിദ്യാഭ്യാസ മന്ത്രിയും ഒമാനി നാഷ്ണല്‍ കമ്മിഷന്‍ ഫോര്‍ എജ്യുക്കേഷന്‍, കള്‍ച്ചര്‍ ആന്റ് സയന്‍സ് ചെയര്‍മാനുമായ ഹൈതം ബിന്‍ താരിക് ആണ് നമീബ് ഡസേര്‍ട്ട് എന്‍വയണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഫണ്ടിന്റെ പ്രതിനിധികള്‍ക്ക് ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചത്.

പരിസ്ഥിതി പഠനത്തില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ എജ്യുക്കേഷന്‍ ഫണ്ട് 1.6 ലക്ഷത്തില്‍ അധികം വിവിധ വിദ്യാഭ്യാസ നിലവാരത്തിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് 2005ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ പരിസ്ഥിതി വിദ്യാഭ്യാസം നല്‍കി വരുന്നത്. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നല്‍കുന്ന അവാര്‍ഡില്‍ രണ്ടു ലക്ഷം യുഎസ് ഡോളര്‍ സമ്മാനതുകയും ഉള്‍പ്പെടും.

Related Articles

Back to top button