Kerala
മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയെന്ന് വെള്ളാപ്പള്ളി നടേശൻ
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിനേക്കാൾ യോഗ്യൻ ചെന്നിത്തലയാണ്
രമേശ് ചെന്നിത്തല എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നു. തമ്മിൽ ഭേദം തൊമ്മൻ. എസ്എൻഡിപിയും രമേശും തമ്മിൽ കടലും കടലാടിയും പോലുള്ള ബന്ധമാണുള്ളത്. എൻഎസ്എസുമായി സഹകരിച്ചിട്ട് രമേശ് ചെന്നിത്തലക്ക് പ്രത്യേകിച്ച് ഗുണമില്ല. അഞ്ച് പേർ താക്കോലിനായി നടക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു
എൻഎസ്എസിന് പിന്നാലെ എസ്എൻഡിപിയുടെ പരിപാടിയും ഉദ്ഘാടനം ചെയ്യാൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം