National

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; മുന്നണിയിൽ ചേരാനുള്ള ബിജെപി ക്ഷണം തള്ളി

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ്‌യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം ഉണ്ടാക്കും. ഓഗസ്റ്റിൽ ടിവികെ സംസ്ഥാന സമ്മേളനം നടക്കും. സെപ്റ്റംബർ മുതൽ ഡിസംബർ വരെ വിജയ്‌യുടെ സംസ്ഥാന പര്യടനം ഉണ്ടാകുമെന്നും യോഗത്തിൽ പ്രഖ്യാപനം ഉണ്ടായി.

എഐഎഡിഎംകെ സഖ്യത്തിലേക്കില്ലെന്ന് വിജയ് വ്യക്തമാക്കി. ബിജെപിയുടെ ക്ഷണവും വിജയ് തള്ളി. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികൾ. ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാർട്ടി. ബിജെപിയുടെ നീക്കം തമിഴ്‌നാട്ടിൽ ഫലം കാണില്ല. ബിജെപി യുടെ കൂടെ ചേരാൻ ഇത് ഡിഎംകെയോ എഐഎഡിഎംകെയോ അല്ല. ഇത് ടിവികെ ആണെന്നും വിജയ് പറഞ്ഞു.

പരന്തൂർ വിനത്താവളം, ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ പ്രദേശവാസികളെയും കൂട്ടി മുഖ്യമന്ത്രിക്ക് മുന്നിൽ വന്ന് സമരം ചെയ്യുമെന്ന് വിജയ് മുന്നറിയിപ്പ് നൽകി. 15,000 ജനങ്ങളുടെ പ്രശ്‌നം സർക്കാരിന് ചെറുതാണോ എന്നും വിജയ് ചോദിച്ചു.

 

Related Articles

Back to top button
error: Content is protected !!