വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം; ശിക്ഷാവിധിയും മരവിപ്പിച്ചു

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു. സ്ത്രീധന പീഡനത്തെ തുടർന്നാണ് ബിഎഎംഎസ് വിദ്യാർഥിനിയായ വിസ്മയ ജീവനൊടുക്കിയത്. ഭർത്താവ് കിരൺ കുമാറിന് പത്ത് വർഷത്തെ തടവാണ് കൊല്ലം ജില്ലാ അഡീഷണൽ കോടതി ശിക്ഷിച്ചത്
ഇതിനെതിരെ കിരൺ കുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീലിൽ തീരുമാനമെടുക്കുന്നതു വരെ ശിക്ഷാവിധി മരവിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ കിരൺ കുമാറിന് കോടതി നേരത്തെ പരോളം അനുവദിച്ചിരുന്നു
2021 ജൂൺ 21നാണ് വിസ്മയ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിലും സ്വർണം കുറഞ്ഞു പോയെന്നും പറഞ്ഞായിരുന്നു വിസ്മയയെ കിരൺ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നത്.