Technology

വിവോ വി 50 വരുന്നു; ഒപ്പം വിവോയുടെ മറ്റൊരു ഫോണും

വിവോയുടെ രണ്ട് പുതിയ സ്‌മാർട്ട്‌ഫോണുകൾ ലോഞ്ചിനൊരുങ്ങുന്നു. വിവോ വി50, വിവോ Y19e എന്നീ മോഡലുകളാണ് പുതുതായി വരാനിരിക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ഇരുഫോണുകളും ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. വരും മാസങ്ങളിൽ രണ്ട് ഫോണുകളും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൺസ്യൂമർ റിസർച്ച് പോർട്ടലായ മൈ സ്‌മാർട്ട് പ്രൈസിൻ്റെ റിപ്പോർട്ട് അനുസരിച്ച് വിവോ വി50, വിവോ Y19e എന്നിവ യഥാക്രമം V2427, V2431 എന്നീ മോഡൽ നമ്പറുകളിൽ ബിഐഎസ് വെബ്‌സൈറ്റിൽ കണ്ടെത്തിയിട്ടുണ്ട്. V2427 എൻബിടിസി സർട്ടിഫിക്കേഷനിലും ലിസ്റ്റ് ചെയ്‌തിരുന്നു. ഇത് വിവോ വി50 ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. V2431 Vivo Y19e എന്ന പേരിൽ അവതരിപ്പിക്കുമെന്ന് ഐഎംഇഐ ഡാറ്റാബേസിലൂടെ അറിയിച്ചിട്ടുണ്ട്‌. ഇപ്പോൾ ബിഐഎസ് സർട്ടിഫിക്കേഷനും ഈ ഫോണുകളുടെ ലോഞ്ചിനെ കുറിച്ച് സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ വരാനിരിക്കുന്ന ഫോണുകളുടെ മറ്റ് വിശദാംശങ്ങളൊന്നും തന്നെ ലഭ്യമല്ല.

വിവോ വി 50 പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ:
വിവോ വി 50യുടെ ചില സ്‌പെസിഫിക്കേഷനുകൾ എൻസിസി സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്. എൻസിസി നൽകിയ വിവരങ്ങളനുസരിച്ച് ഡീപ് ബ്ലൂ, ഗ്രേ, വൈറ്റ് എന്നീ കളർ ഓപ്‌ഷനുകളിലായിരിക്കും ഈ ഫോൺ പുറത്തിറക്കുക. 90 വാട്ട് പിന്തുണയ്‌ക്കുന്ന 5870 എംഎഎച്ച് ബാറ്ററിയായിരിക്കും വിവോ വി 50 മോഡലിൽ ഉണ്ടായിരിക്കുകയെന്ന് സൂചനയുണ്ട്. ഫോണിന് ഒഎൽഇഡി പാനലുള്ള ഫ്ലാറ്റ് ഡിസ്‌പ്ലേ നൽകാനും സാധ്യതയുണ്ട്. ഓറ റിങ് എൽഇഡി ഫ്ലാഷ് ലൈറ്റും ഡ്യുവൽ ക്യാമറ സജ്ജീകരണവുമാണ് പ്രതീക്ഷിക്കാവുന്ന മറ്റ് ഫീച്ചർ. അടുത്തിടെ ചൈനയിൽ അവതരിപ്പിച്ച വിവോ എസ് 20 മോഡലിന്‍റെ റീബ്രാൻഡഡ് പതിപ്പായി വിവോ വി 50 കമ്പനി പുറത്തിറക്കാനും സാധ്യതയുണ്ട്.

വരാനിരിക്കുന്ന രണ്ട് സ്‌മാർട്ട്‌ഫോണുകളുടെയും ലോഞ്ച് സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ സ്‌പെസിഫിക്കേഷനുകൾ വെളിപ്പെടാനും സാധ്യതയുണ്ട്.

Related Articles

Back to top button
error: Content is protected !!