GulfSaudi Arabia
ചികിത്സക്കായി നാട്ടിലേക്കു മടങ്ങിയ പ്രവാസി യുവാവ് മരിച്ചു

ദമാം: ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ തൃശ്ശൂര്‍ സ്വദേശിയായ പ്രവാസി യുവാവ് മരിച്ചു. അര്‍ബുദ രോഗത്തിന് തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോയ വടക്കാഞ്ചേരി ആറ്റത്ര ചിറമേല്‍ വീട്ടില്‍ തോമസിന്റെ മകനും സാംസ്്കാരിക പ്രവര്‍ത്തകനുമായ ഷൈജു(40)വാണ് മരിച്ചത്.
സഊദിയിലെ സാമിലെ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. നവയുഗം സാംസ്‌കാരിക വേദിയുടെ റാക്കാ ഈസ്റ്റ് യൂണിറ്റ് മുന്‍ ജോയിന്‍ സെക്രട്ടറിയും മേഖലാ കമ്മിറ്റി അംഗവുമായിരുന്നു. പ്രവാസ ലോകത്തെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ഷൈജുവിന്റെ വേര്‍പാടില്‍ നവയുഗം കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഭാര്യ: പ്രിന്‍സി. മക്കള്‍: സാവിയോണ്‍, സാനിയ, ഇവാനിയ.