Kerala

ക്ഷേമ പെൻഷൻ തട്ടിപ്പ്: പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്കെതിരെ നടപടിക്ക് നിർദേശം. ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചുവിടണമെന്ന് പൊതുഭരണ അഡീഷണൽ സെക്രട്ടറി നിർദേശിച്ചു. അനധികൃതമായി വാങ്ങിയ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടയ്ക്കാനും പൊതുഭരണ അഡീഷണൽ സെക്രട്ടറി നിർദേശം നൽകി

തട്ടിപ്പുമായി ബന്ധപ്പെട്ട് മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. അതേസമയം തട്ടിപ്പിൽ ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥർക്കെതിരായ നടപടി ഇതുവരെ വന്നിട്ടില്ല. താഴെ തട്ടിലെ ജീവനക്കാർക്കെതിരെയാണ് ഇതുവരെ നടപടി വന്നത്

1458 സർക്കാർ ജീവനക്കാർ അനധികൃതമായി പെൻഷൻ കൈപ്പറ്റുന്നതായി ധനവകുപ്പ് കണ്ടെത്തിയിരുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥരടക്കമാണ് പട്ടികയിലുള്ളത്. ഇവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Related Articles

Back to top button
error: Content is protected !!