National

സംഭവിച്ചത് ഗോ എറൗണ്ട്; ചെന്നൈയിലെ അടിയന്തര ലാൻഡിംഗിൽ വിശദീകരണവുമായി എയർ ഇന്ത്യ

തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയിൽ വിശദീകരണവുമായി വിമാന കമ്പനി. എയർ ഇന്ത്യ 2455 വിമാനമാണ് ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും ഗോ എറൗണ്ടാണ് സംഭവിച്ചതെന്നും എയർ ഇന്ത്യ വിശദീകരിച്ചു

ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർ സജ്ജമാണ്. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നുവെന്ന വാദം എയർ ഇന്ത്യ തള്ളി. ചെന്നൈ എ ടി എസ് നിർദേശിച്ചതിനാലാണ് വിമാനം വീണ്ടുമുയർത്തിയത്.

റൺവേയിൽ മറ്റൊരു വിമാനം കാരണം ലാൻഡിംഗ് ശ്രമം അവസാന നിമിഷം ഉപേക്ഷിച്ചെന്ന് വിമാനത്തിലെ ജീവനക്കാർ പറഞ്ഞുവെന്നാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാർ പറഞ്ഞത്. അഞ്ച് എംപിമാരടക്കം 160 യാത്രക്കാരമഅ വിമമാനത്തിലുണ്ടായിരുന്നത്.

കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നി എംപിമാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ 7.45ഓടെ തിരുവനന്തപുരത്ത് നിന്നും പറന്നുയർന്ന വിമാനം ഒരു മണിക്കൂറോളം പറന്ന ശേഷമാണ് ചെന്നൈയിൽ അടിയന്തരമായി ലാൻഡ് ചെയ്തത്.

Related Articles

Back to top button
error: Content is protected !!