USAWorld

എയർപോർട്ടിൽ വച്ച് തർക്കത്തിനിടെ വിവസ്ത്രയായി യുവതി

യുഎസിലെ ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ – ഹോളിവുഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അസാധാരണമായ ഒരു സംഭവം നടന്നു. ഒരു സ്ത്രീ സഹയാത്രകനോടുള്ള തര്‍ക്കത്തിനിടെ തന്റെ വസ്ത്രമെല്ലാം അഴിച്ച് മാറ്റി അടിവസ്ത്രത്തില്‍ നിന്ന് പ്രതിഷേധിച്ചു. സംഭവത്തിന്റെ വീഡിയോ എക്‌സ് ഉപയോക്താവായ കോളിന്‍ റൂഗ് പങ്കുവച്ചപ്പോള്‍ സമ്മിശ്ര പ്രതികരണവുമായി സമൂഹ മാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി.

സ്പിരിറ്റ് എയര്‍ലൈന്‍ യാത്രക്കാരി സ്വയം തകര്‍ന്ന് പോയി. ഒരു തര്‍ക്കത്തിനൊടുവില്‍ അവള്‍ തന്റെ വസ്ത്രങ്ങളെല്ലാം ഊരിമാറ്റി. പോലീസ് വന്ന് വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെടുന്നത് വരെ അവര്‍ അടിവസ്ത്രം മാത്രം ധരിച്ച് അവര്‍ ആരോടോ ഒച്ചയിട്ടുകൊണ്ടിരുന്നു. ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ – ഹോളിവുഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്.’ കോളിന്‍ റഗ്ഗ് എക്‌സില്‍ എഴുതി. എന്നാല്‍ സ്ത്രീയെ എന്താണ് പ്രകോപിച്ചതെന്ന് വ്യക്തമല്ല.

സ്ത്രീയുടെ അസാധാരണമായ പ്രവര്‍ത്തി സമൂഹ മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കി. ‘ഈ ആഴ്ച തന്നെ ഇത് രണ്ടാം തവണയാണ്. ആളുകള്‍ക്ക് എന്താണ് പറ്റിയത്’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്. ഏതാനും ദിവസം മുമ്പ് ടെക്‌സാസില്‍ ഒരു സ്ത്രീ തന്റെ വസ്ത്രങ്ങള്‍ ഊരി മാറ്റി നഗ്‌നയായ ശേഷം എയര്‍പോട്ടില്‍ എത്തിയ യാത്രക്കാരെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും ആക്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇത്തരം പരിപാടികള്‍ തുടര്‍ന്നാണ് ഇനി വിമാനത്തില്‍ കയറാന്‍ മാനസിക നില പരിശോധനയും നടത്തേണ്ടിവരുമോയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്റെ ആധി.

തന്റെ പോസ്റ്റിനുള്ള ഒരു കുറിപ്പിന് മറുപടിയായി, ‘ശ്രദ്ധിക്കുന്നവര്‍ക്കാായി: ഈ ആഴ്ച: വിമാനത്താവളത്തില്‍ തര്‍ക്കത്തിനിടെ ഒരു സ്ത്രീ വസ്ത്രം അഴിച്ചുമാറ്റി. കഴിഞ്ഞ മാസം: യുവതി വിമാനത്തില്‍ വസ്ത്രം ഊരിയെറിഞ്ഞു. രണ്ട് മാസം മുമ്പ്: ആത്മാക്കള്‍ വിമാനത്തിലും തന്നെ പിന്തുടരുന്നെന്ന് പറഞ്ഞ് ഒരു യുവാവ് ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരുമായി അടിയുണ്ടാക്കി.’ കോളിന്‍ റൂഗ് അടുത്തിടെയുണ്ടായ സമാന സംഭവങ്ങള്‍ വിവരിച്ചു

Related Articles

Back to top button
error: Content is protected !!