കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; രണ്ട് ചൈനീസ് തൊഴിലാളികൾ കൊല്ലപ്പെട്ടു

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; രണ്ട് ചൈനീസ് തൊഴിലാളികൾ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം. രണ്ട് ചൈനീസ് തൊഴിലാളികൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. പാക് പൗരൻമാർ അടക്കം എട്ട് പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച പുലർച്ചെയാണ് സ്‌ഫോടനമുണ്ടായത് പ്രദേശത്ത് നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്താവള മേഖലയിൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. വിദേശികളെ ലക്ഷമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് കറാച്ചി പ്രവിശ്യ ആഭ്യന്തര മന്ത്രി സിയ ഉൾ ഹസൻ പറഞ്ഞു.

Tags

Share this story