Kerala
നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് നിലയിലാണ് കണ്ടെത്തിയത്. അമൃത വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു.
കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. പോലീസെത്തി തുടർനടപടികളാരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും.
രണ്ട് മാസം മുമ്പാണ് ഇവർ വിവാഹിതരായത്. രാജേഷിന്റെ അമ്മയുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ ഓടിയെത്തുന്നത്. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.