Kerala
പത്തനംതിട്ടയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

പത്തനംതിട്ട വടശ്ശേരിക്കര പള്ളിക്കമുരുപ്പിൽ യുവാവിനെ ബന്ധു വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോബി (30) ആണ് മരിച്ചത്.
കൊലപാതകമാണെന്നാന്ന് സംശയം. പെരുനാട് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ തുടങ്ങി. ജോബിയുടെ തലയ്ക്ക് ഉൾപ്പടെ പരുക്കുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിൽ ജോബിയുടെ ബന്ധുവിനെ റാന്നി പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല