Novel

കാണാചരട്: ഭാഗം 53

[ad_1]

രചന: അഫ്‌ന

എന്നെ പ്രസവിച്ചയുടനെ അമ്മ മരിച്ചു പോയിരുന്നു…… അമ്മയുടെ വീർപ്പാട് താങ്ങാൻ ആവാതെ അച്ഛൻ മദ്യത്തിൽ അഭയം പ്രാപിച്ചു ഒരു കാർ ആക്‌സിഡന്റിൽ മരണപ്പെട്ടു… അമ്മയുടെയും അച്ഛന്റെയും ഒരു ഒളിച്ചോട്ട വിവാഹമാണ്….അതുകൊണ്ട് തന്നെ അവരെ കുറിച്ച് ആർക്കും അറിയില്ല, ഞാൻ ചോദിക്കാനും പോയിട്ടില്ല.പക്ഷേ അച്ഛൻ അമ്മയെ രാജകുമാരിയേ പോലെയാണ് നോക്കിയതെന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്..വിവാഹം കഴിഞ്ഞു മൂന്ന് വർഷം കഴിഞ്ഞ ശേഷമാണ് ഞാൻ പിറക്കുന്നത്. അമ്മയുടെയും അച്ഛന്റെയും മരണ ശേഷം എന്നെ നോക്കിയത് മുത്തശ്ശിയും മൂത്തശ്ശനുംമായിരുന്നു….

അതായിരുന്നു എന്റെ ലോകം…. പക്ഷേ മുത്തശ്ശനും അതികക്കാലം ഞങ്ങളുടെ കൂടെ നിന്നില്ല. എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ വിടപറഞ്ഞു. മുത്തശ്ശിയ്ക്ക് മൂന്നു മക്കൾ, അതിൽ ഏറ്റവും ഇളയത് എന്റെ അമ്മയാണ്. ബാക്കി രണ്ടു ആൺ മക്കൾ… മൂത്തമ്മാവൻ രാവിവർമ്മ ഭാര്യ ലതിക. മകൻ കിരൺ….. ഇളയമ്മാവൻ കിഷോർ ഭാര്യ സുജാത… മകൾ ശിവപ്രിയ.ഇരുവരും തന്റെ പ്രായം തന്നെ. മുത്തശ്ശന്റെ മരണത്തോടെ പലരുടെയും സ്വഭാവം മാറി തുടങ്ങി. ഒളിഞ്ഞും പതുങ്ങിയും കുറ്റപ്പെടുത്തലും പരിഹാസവും…. മുത്തശ്ശിയേ കാണുമ്പോൾ അത് നിൽക്കും. പെട്ടെന്നൊരു ദിവസം മുത്തശ്ശിയും കിടപ്പിലായി.അതോടെ എല്ലാവരുടെയും തനി സ്വഭാവം പുറത്തു വന്നു.

ഞാൻ തീർത്തും ഒറ്റപ്പെട്ടു. വീടിന്റെ അധികാരം അവരുടെ കൈക്കുള്ളിൽ ആയി….. കിരൺ കുടുംബ സ്വത്തും വിറ്റ് കള്ളും കഞ്ചാവുമായി നടക്കുന്നു…..ശിവപ്രിയ കോളേജിൽ പഠിക്കുന്നു. തന്റെ പഠനം പാതി വഴിയിൽ വെച്ചു നിർത്താൻ നിൽക്കുകയായിരുന്നു വീട്ടിൽ ഉള്ളവർ. പക്ഷേ അച്ഛമ്മയുടെ വാശിയുടെ പുറത്തു അച്ഛമ്മ തന്നെ കാശ് തന്നു തന്റെ പഠനം പൂർത്തിയാക്കി തന്നു. പക്ഷേ അതുകൊണ്ടൊന്നും ഒന്നും തീർന്നില്ല. പട്ടിയെ പോലെ പണി എടുത്തു കൊടുത്തിട്ടും കഴിക്കുന്നതിനും ഉടുക്കുന്നതിനും വരെ കണക്ക് പറയാൻ തുടങ്ങി. എതിർത്തു പറയാൻ കഴിയാതെ പാവം അച്ഛമ്മ നെഞ്ചു പൊട്ടി കരയുന്നത് കാണാൻ വയ്യാതെ എല്ലാം സഹിച്ചും ക്ഷമിച്ചും നിന്നു……

ഒരിക്കെ അച്ഛമ്മയുടെ അവസ്ഥ മോശമായി, എല്ലാവരുടെയും കാല് പിടിച്ചു കരഞ്ഞിട്ടും ഒരൊറ്റ കുഞ്ഞു പോലും തിരിഞ്ഞു നോക്കിയില്ല. ആ രാത്രി റോഡിലൂടെ പോകുന്ന ഓട്ടോ പിടിച്ചു ഞാൻ തന്നെ കൊണ്ടു പോയി. ബീപിയും ശ്വാസമുട്ടലും ഒക്കെയുള്ള വ്യക്തിയാണ്…..പ്രായത്തിന്റെ ആരോഗ്യക്കുറവ് വേറെയും. നന്നായി മെഡിസിനും ഭക്ഷണവും കൊടുക്കണം എന്ന് പറഞ്ഞു. പക്ഷേ ബിൽ അടക്കാൻ എന്റെ കയ്യിൽ ഒന്നും ഇല്ലായിരുന്നു. അവസാനം അച്ഛമ്മ സൂക്ഷിച്ചു വെച്ചിരുന്നത് എടുത്തു ബില്ല് അടച്ചു രാത്രി തന്നെ വീട്ടിലേക്ക് വന്നു. ഒന്നു വന്നിട്ട് കാര്യം പോലും ഒരൊറ്റ കുഞ്ഞു അന്വേഷിച്ചില്ല…..

അതോടെ വെറുത്തു പോയി എല്ലാവരെയും. പിന്നെ സ്വന്തം കാലിൽ നിൽക്കാനുള്ള തന്ത്രപ്പാടിലായിരുന്നു. കാരണം മുത്തശ്ശിയ്ക്ക് സമയത്തിന് മരുന്നും മറ്റും വാങ്ങണം. അവസാനം ആശിച്ചു കിട്ടിയ ജോബാണ് ഇത്. മുത്തശ്ശിയെ ഒറ്റയ്ക്ക് വിട്ട് പോരാൻ മനസ്സുണ്ടായിട്ടല്ല. സാഹചര്യം അതായി. കൂടെ കുറേ വിളിച്ചു പക്ഷേ മുത്തശ്ശൻ ഉറങ്ങുന്ന മണ്ണ് വിട്ട് വരാൻ പറ്റില്ലെന്ന് ആയിരുന്നു….. അങ്ങനെ മുത്തശ്ശിയേ നോക്കാൻ ഒരാളെ ഏൽപ്പിച്ചു മരുന്നും അവരുടെ കൂലിയും ഇവിടെ നിന്ന് അഴച്ചു കൊടുത്തു കൊണ്ടിരുന്നു……. ഓർമ്മയുടെ നീരിച്ചാലിൽ നിന്ന് മുങ്ങി കയറാൻ പാടുപെട്ട പോലെ ഗായത്രി ശ്വാസം എടുത്തു കൊണ്ടു കണ്ണുകൾ വലിച്ചു തുറന്നു…….

കണ്ണുനീർ ധാരയായി ഒഴുകി കൊണ്ടിരുന്നു……വല്ലാത്തൊരു വീർപ്പു മുട്ടൽ. എല്ലാം കേട്ട് ഞെട്ടൽ മാറാതെ മുക്തയുടെയും മിഴികൾ നിറഞ്ഞു കവിഞ്ഞു. അവൾക്ക് ഊഹിക്കാമായിരുന്നു ഗായത്രി ഇപ്പോ അനുഭവിക്കുന്ന വേദനയുടെ ആഴം. അവരുടെ അതേ അവസ്ഥ തന്നെയായിരുന്നു പുറത്തു നിൽക്കുന്ന ആദിയുടെയും ദീക്ഷിതിന്റെയും. ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി……അവളോട് എന്തെന്നില്ലാതെ സഹതാപവും സ്നേഹവും തോന്നി. “ഗായത്രി സോറി, എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു……എന്നോട് ക്ഷമിക്കണം, നിന്നെ എല്ലാം ഓർമിച്ചു സങ്കടപ്പെടുത്തിയതിന് “മുക്തയ്ക്ക് അവളുടെ കണ്ണീർ കണ്ടു വല്ലാതെ ആയി, ഒരു നിമിഷം അവളെ തന്നെ ഗായത്രിയിൽ കണ്ട പോലെ.

“മേം എന്തിനാ എന്നോട് സോറി പറയുന്നേ,….. എനിക്കിപ്പോ കുറച്ചു ആശ്വാസം കിട്ടിയ പോലെയാ, എല്ലാം തുറന്നു പറയാനും അത് കേൾക്കാനും ഈ കാലത്ത് ഒരാളെ കിട്ടുന്നത് തന്നെ വല്ല്യ ഭാഗ്യമാ…. മനസ്സിലെ ഭാരം ഇപ്പൊ ഇറക്കി വെച്ച പോലുണ്ട്.”ഗായത്രി നിറ മിഴിയാലേ അവളെ നോക്കി പുഞ്ചിരിച്ചു. ആ ചിരി കാണാനുള്ള ശേഷി പോലും ബാക്കിയുള്ളവർക്ക് ഉണ്ടായില്ല. “ഗായത്രിയ്ക്ക് ഇപ്പോ ഈ മാര്യേജ് നല്ലൊരു ഓപ്ഷൻ അല്ലെ, ആ വീട്ടിൽ നിന്ന് രക്ഷപെടാൻ. നിന്റെ വരനോട് എല്ലാം തുറന്നു പറയാമല്ലോ ” “ആര് പറഞ്ഞു ഞാൻ അവിടന്ന് രക്ഷപെട്ടെന്ന് “അവൾ അവളെ തന്നെ പരിഹസിച്ചു കൊണ്ടു ചോദിച്ചു. “എനിക്ക് മനസ്സിലായില്ല “

“മൂത്ത അമ്മാവന്റെ മകൻ കിരണിനെ കൊണ്ടു തന്നെയാ എന്റെ വിവാഹം.”ഒരു ഭാവഭേദവും ഇല്ലാതെ മറുപടി പറയുന്നത് കേട്ട് ഒരു തരിപ്പ് മൂന്നു പേരിലും കയറി കൂടി…… “What the ……….”ദീക്ഷിത് അറിയാതെ പറഞ്ഞു പോയി. അതിന്റെ പ്രതിഫലം എന്നോണം ദീക്ഷിത് അറിയാതെ അകത്തേക്ക് കയറി…… പുറകെ പിടിക്കാൻ ചെന്ന ആദിയും അവരുടെ മുൻപിൽ പെട്ടു. ഗായത്രി പറഞ്ഞു നിർത്തിയതും മുൻപിൽ തന്നെ നോക്കി നിൽക്കുന്നവരെ കണ്ടു ഗായത്രി അപമാനത്തോടെ തല താഴ്ത്തി…. മുക്ത ഇവിടെ എന്താ എന്നർത്ഥത്തിൽ രണ്ടു പേരെയും നോക്കി അവളുടെ തോളിൽ കൈ ചേർത്ത് സമാധാനിപ്പിച്ചു.

പക്ഷേ ദീക്ഷിത് അവളെ തന്നെ ഉറ്റു നോക്കി. ഇത്രയും കാലം കൂളായി എല്ലാവരുടെയും മുൻപിൽ നടന്ന ഗായത്രി അല്ല ഇപ്പൊ….. അന്ന് തന്റെ വീട്ടിൽ വന്നപ്പോൾ കരഞ്ഞ ആ പെൺകുട്ടിയാണ്. “ഗായത്രിയ്ക്ക് ഞങ്ങൾ അകത്തേക്ക് വന്നത് ഇഷ്ട്ടപ്പെട്ടില്ലെന്ന് അറിയാം. പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ വയ്യ……”ആദി തല താഴ്ത്തി നിൽക്കുന്നവളുടെ അടുത്തേക്ക് ചെന്നു. ഗായത്രി എന്തെന്നർത്ഥത്തിൽ അവനെ നോക്കി. ആദിയ്ക്ക് അവളെ കണ്ടപ്പോൾ തന്റെ അക്കിയേ ആണ് ഓർമ വന്നത്. അതേ ഭാവവും മുഖവും ഒക്കെയാണ്. ഈ ചെറു പ്രായത്തിൽ തന്നെ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചിരിക്കുന്നു….

അവന് അവളോട് എന്തെന്നില്ലാത്ത വത്സല്യം തോന്നി. “ഗായത്രിയ്ക്ക് അവനെ പോലെ ഒരുത്തനേ സഹിക്കേണ്ട ഒരാവിശ്യവും ഇല്ല.നിനക്ക് സ്വന്തം കാലിൽ നിൽക്കാൻ അറിയാം. അല്ലെങ്കിൽ ഇവിടെ വരെ എത്തില്ല. അച്ഛമ്മയെ ഒരാളെ നിർത്തി നോക്കാൻ ഒന്നും ഈ ചിന്തയിൽ വരില്ല..”ആദി പറയുന്നതിനോട് ഇരുവരും യോചിച്ചു. പക്ഷേ അവളുടെ മൗനം വീണ്ടും അവരെ സംശയത്തിലാക്കി. “നിനക്ക് ഇനിയും സമയമുണ്ട് ഗായത്രി. ഇതിൽ നിന്ന് പിന്മാറി കൂടെ…. മുത്തശ്ശിയുടെ കാര്യം ആണെങ്കിൽ പഴയ പോലെ ആളെ വെച്ചു നോക്കാം “മുക്ത അവളെ തനിക്ക് അഭിമുഖമായി നിർത്തി പറഞ്ഞു.എന്നിട്ടും അവളിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. ഇതെല്ലാം കണ്ടു ദീക്ഷിതിന് ദേഷ്യം വന്നു.

മുഖമെല്ലാം ചുവന്നു വലിഞ്ഞു മുറുകി….. അവൻ അവളുടെ കൈ പിടിച്ചു തനിക്ക് നേരെ നിർത്തി. പെട്ടെന്നുള്ള അവന്റെ പെരുമാറ്റം ഗായത്രിയേ പേടിപ്പിച്ചു. “നിനക്ക് വായിൽ നാക്കില്ലേ….. ഏഹ്. ഇത്രയും നേരം ഇവരൊക്കെ വായിട്ടലേക്കുന്നത് നിന്നോടല്ലേടി.ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ നിനക്ക് തന്നെയാണ് നഷ്ടം ഞങ്ങൾക്കല്ല. സ്വയം സംരക്ഷിക്കാൻ നോക്ക് എന്നാലേ ബാക്കിയുള്ളവരെ നോക്കാൻ പറ്റു.”അവന്റെ അലർച്ച കേട്ട് അവളുടെ കണ്ണുകൾ വീണ്ടും ഒഴുകാൻ തുടങ്ങി…. ഇത് കൂടെ കണ്ടതും ദീക്ഷിതിന് ദേഷ്യം ഇരട്ടിച്ചു. “ഈ പൂക്കണ്ണീർ അല്ലാതെ വേറെ ഏതെങ്കിലും നിനക്കുണ്ടോ, “ഊരയ്ക്ക് കൈ കൊടുത്തു കൊണ്ടു അവൻ തിരിഞ്ഞു.

“ധീക്ഷത് ഒന്ന് മിണ്ടാതെ ഇരിക്ക്, അവള് കരയുന്നത് കാണുന്നില്ലേ നീ ” മുക്ത അവനെ കണ്ണുരുട്ടി. “സാർ പറഞ്ഞോട്ടെ മേം, കേൾക്കാൻ ഞാൻ ഉത്തരവാദിയാണ്.” അവളുടെ ശബ്ദം ഉറച്ചതായിരുന്നു. അതിന്റെ പൊരുൾ മനസിലാവാതെ മുക്ത അവളെ ഉറ്റു നോക്കി. “നീ എന്താ ഗായത്രി ഈ പറയുന്നേ,” “കള്ളും കഞ്ചാവുമായി നടക്കുന്ന അവനെ പോലൊരുവന് ഈ തല താഴ്ത്തി കൊടുക്കുന്നുണ്ടെങ്കിൽ അതെന്റെ ഗതികേട് കൊണ്ടാ, അല്ലെങ്കിൽ ഒരിക്കലും ഈ തീയിലേക്ക് ഞാൻ കാലെടുത്തു വെക്കില്ല. സ്വന്തം എന്ത് പറയാൻ ഇപ്പോ എന്റെ അടുത്ത് ഒന്നും ഇല്ല എന്തിന് എന്റെ ഈ ശരീരം പോലും “ഒരു പൊട്ടി കരച്ചിലോടെ അവളിവിടുന്ന് ഓടി മറഞ്ഞു.

കൂടെ പോകാൻ തുനിഞ്ഞ മുക്തയേ രണ്ടു പേരും പിടിച്ചു വെച്ചു. “നിങ്ങൾ എന്താ ഈ ചെയ്യുന്നേ “മുക്ത രണ്ടു പേരെയും മാറി മാറി നോക്കി. “അൽപ്പ സമയം തനിച്ചിരിക്കട്ടെ വാമി, അതാണ് അവൾക്കിപ്പോ ആവിശ്യം ” ആദി. “പക്ഷേ ഈ ഒരവസ്ഥയിൽ. എനിക്ക് തനിച്ചു വിടാൻ പറ്റുന്നില്ല “മുക്ത നിസ്സഹായതയോടെ പറഞ്ഞു. “ഇനി ഇന്ന് ഒന്നും വേണ്ട വാമി,… അവളൊന്നു relaxe ആയിക്കോട്ടെ. നമുക്ക് നാളെ സംസാരിക്കാം “ആദി അവളുടെ കയ്യിൽ ചേർത്ത് പിടിച്ചു പറഞ്ഞു… ശെരി എന്നർത്ഥത്തിൽ അവൾ തലയാട്ടി. ലഞ്ച് ബ്രേക്കിന് മൂവരും ഒരുമിച്ചിരുന്നു. മുക്ത ദീക്ഷിതിനോട് മുഴുവനായി അടുത്തിട്ടില്ല. ഇടയ്ക്ക് അവനോട് ദേഷ്യപ്പെടും അത് അവൻ മനപ്പൂർവം ഉണ്ടാക്കുവാണെന്ന് ആദിയ്ക്ക് മാത്രമേ അറിയൂ…. അങ്ങനെയെങ്കിലും തന്നോട് മിണ്ടുന്നുണ്ടല്ലോ എന്ന ആശ്വാസം ആണ് അവന്.

“ഇന്നും സാലഡ് തന്നെയാണോ ലഞ്ചിന്”മുക്ത രണ്ടിന്റെയും ലഞ്ച് ബോക്സിലെക്കു നോക്കി തല ചെരിച്ചു. “വല്ലാതെ പുച്ഛിക്കൊന്നും വേണ്ട, നീ തടിയൊക്കെ വെച്ചു നിൽക്കുമ്പോൾ ഞങ്ങൾ മാത്രം ബോഡിയൊക്കെ മെയിന്റെൻ ചെയ്തു ചെറുപ്പമായി നിൽക്കുന്നുണ്ടാവും”ദീക്ഷിത് കളിയാക്കി. “ദേ വെറുതെ എന്നേ തടിച്ചി എന്ന് വിളിച്ചാൽ ഉണ്ടല്ലോ, ഇപ്പൊ തന്നെ പിരിച്ചു വിടും. പറഞ്ഞില്ലെന്നു വേണ്ട “മുക്ത അവനോടുള്ള ദേഷ്യം വാട്ടർ ബോട്ടിൽ കുടിച്ചു തീർത്തു. “ഞാൻ തടിച്ചി എന്ന് പറഞ്ഞില്ലല്ലോ, ഇങ്ങനെ പോയാൽ ആവും എന്നല്ലേ പറഞ്ഞേ 🙄” “താൻ വാ തുറക്കേണ്ട,…. ശ്ശെ കഴിക്കാനുള്ള മൂഡ് പോയി “മുക്ത കൈ എടുത്തു.

“എന്താ വാമി ഇത്, ഇവന് തലയ്ക്കു വെളിവില്ലെന്ന് നിനക്ക് അറിയില്ലേ, അതിന്റെ കൂടെ ബുദ്ധിയില്ലാത്ത നീ കൂടെ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെ ശരിയാകും “ആദി പറയുന്നത് കേട്ട് തലയാട്ടി കഴിക്കാൻ തുടങ്ങിയപ്പോയാണ് അവസാനം പറഞ്ഞത് തനിക്കിട്ട് കൊട്ടിയതാണെന്ന് മനസ്സിലായത്….. “ആദി “അവൾ പല്ല് കടിച്ചു കൊണ്ടു അവനെ വിളിച്ചു. “മര്യാദക്ക് അത് മുഴുവനും കഴിച്ചു എണീക്കാൻ നോക്ക്, അല്ലെങ്കിലേ ഇത്തിരിയേ ഒള്ളു അതിന്റെ കൂടെ ഇവന്റെ വട്ട് കേട്ട് അവളുടെ ഒരു ഡയറ്റ്”ആദി തലയ്ക്കു കൊട്ടി ലഞ്ച് ബോക്സ്‌ അവൾക്ക് നേരെ നീക്കി. മുക്ത ദീക്ഷിതിനെയും ആദിയെയും നോക്കി പിറുപിറുത്തു അതെടുത്തു കഴിക്കാൻ തുടങ്ങി.

“എന്താടാ നന്നാവാത്തെ “ആദി കൈ കഴുകുന്ന നേരം അവനേ പിച്ചി. “ഇങ്ങനെ അല്ലാതെ നിന്റെ യക്ഷി എന്നോട് വാ തുറക്കുവോ. നിനക്ക് ഇഷ്ട്ടമില്ലെങ്കിൽ അതോടെ ആ പണി ഞാൻ നിർത്തും ” “എനിക്കെന്ത് പ്രശ്നം,….”ആദി ചിരിച്ചു കൊണ്ടു അവന്റെ തോളിൽ കയ്യിട്ടു പുറത്തേക്ക് ഇറങ്ങി. “നീ നടന്നോ ഒന്ന് പുകച്ചിട്ട് വരാം “ദീക്ഷിത് അവനെ നോക്കി കെഞ്ചി. “ഇത് കൊണ്ടാണ് വാമിയ്ക്ക് നിന്നെ തീരെ പിടിക്കാത്തെ, നിർത്താൻ ഒരു ഉദ്ദേശവും ഇല്ലാലേ “ആദി അവനെ ഒന്നിരുത്തി നോക്കി. “ഞാൻ നിർത്തില്ല എന്ന് പറഞ്ഞിട്ടില്ലല്ലോ, ദിവസവും ഒരഞ്ചാരെണ്ണം വലിച്ച ഞാൻ ഇപ്പോ ഒന്നല്ലെടാ തെണ്ടി വലിക്കുന്നെ…

പതിയെ അതും ഞാൻ നിർത്തും നീ നോക്കിക്കോ “ദീക്ഷിത് വാശിയോടെ പറഞ്ഞു. “അങ്ങനെയെങ്കിൽ ഓക്കെ, ഒറ്റൊന്ന് അതിൽ അപ്പുറം പോയാൽ ഇന്ന് പുറത്തു കിടക്കേണ്ടി വരും ” “Excuse me, അതെന്റെ വീടാണെന്ന് അധ്വിക് ശിവശങ്കർ ഇടയ്ക്ക് മറന്നു പോകുന്നു “ദീക്ഷിത് അതും പറഞ്ഞു ഒരിക്കെ കുടിച്ചു ലക്ക് കെട്ടു വന്ന തന്നെ ഒരു പുതപ്പു പോലും തരാതെ പുറത്തു കിടത്തിയത് ഓർത്തു പോയി. “വാമി വരുമ്പോയേക്കും വേഗം ഓഫീസിലേക്ക് കയറാൻ നോക്ക് “ആദി അതും പറഞ്ഞു അകത്തേക്ക് നടന്നു.പോകുമ്പോൾ തന്നെ കണ്ടു മുഖവും വീർപ്പിച്ചു ഓഫീസിലേക്ക് കയറി പോകുന്ന മുക്തയേ കണ്ടു അവൻ ഊറി ചിരിച്ചു കൊണ്ടു അങ്ങോട്ട്‌ വിട്ടു. വിചാരിച്ച പോലെ ആള് കലിപ്പിലാണ്,

ദീക്ഷിതുമായി ഉടക്കിയാൽ അന്ന് ഇത് പതിവാണ്….. ചെയറൊക്കെ എടുത്തു തിരിച്ചു വെച്ചു ഇരിക്കുന്നുണ്ട്. “എന്താ അവന്റെ വിചാരം,…. പണ്ടത്തെ സ്നേഹം ഒന്നും ഇപ്പൊ ഇല്ല. എല്ലാം ആ വെട്ടു പൊത്തിനോടാ.അവനല്ലേ ആദ്യം പ്രശ്നം ഉണ്ടാക്കിയെ….എന്നിട്ട് കുറ്റം എനിക്കും, എല്ലാറ്റിനെയും കൂട്ടി ഇട്ടു കത്തിക്കണം”സ്വയം പുലമ്പി ചെയ്റിൽ ഇരുന്നു തിരിയാൻ തുടങ്ങി. “മേം ദേഷ്യത്തിൽ ആണോ “ആദി ഡോർ തുറന്നു കൈ മാറിൽ പിണച്ചു അവിടെ ചാരി നിന്ന് അവളെ നോക്കി.അവനെ കണ്ടതോടെ അങ്ങോട്ട് നോക്കാതെ തിരിഞ്ഞു. “എനിക്കിപ്പോ ആരെയും കാണേണ്ട, കൂട്ടുകാരന്റെ അടുത്തേക്ക് ചെല്ല് “

“അതെന്ത് പരുപാടിയാ….എനിക്ക് വേണ്ടതെല്ലാം ഇപ്പൊ അവന്റെ അടുത്ത് കാണുമോ “ആദി താടിയിൽ ഉഴിഞ്ഞു കൊണ്ടു പറഞ്ഞതും മുക്ത ഞെട്ടലോടെ അവനെ തിരിഞ്ഞു നോക്കി.ആ മുഖത്തു ഇപ്പൊ അത്ര നല്ല ലക്ഷണം അല്ല…… അവൾ ഉമിനീർ ഇറക്കി തന്റെ അടുത്തേക്ക് വരുന്നവനെ കണ്ടു ചെയറിൽ നിന്ന് ചാടി നിന്നെണീറ്റു ഓടാൻ തുനിഞ്ഞു. അവളുടെ ഭാഗ്യവശാൽ ആദി അതിന് മുൻപ് പിടിച്ചിരുന്നു.മുക്ത പിടഞ്ഞു പോകാൻ നോക്കിയെങ്കിലും അവന്റെ ഒരൊറ്റ കൈ മതി അവളെ ഒതുക്കാൻ. “എന്നേ വിട്, എനിക്ക് പോകണം “മുക്ത ദേഷ്യത്തിൽ അവനെ അടിച്ചു. “എങ്ങോട്ട് “

“എങ്ങോട്ടെങ്കിലും ” “ഇങ്ങനെ കലിപ്പിൽ അവല്ലെടി,… ഞാൻ അറിയാതെ വല്ലതും ചെയ്തു പോകും”അവൻ മൂക്കിൽ മൂക്ക് ഉരസി കൊണ്ടു നിന്നതും ആ മൂക്കിൽ അവളൊരു കടി കൊടുത്തു,വേദന കൊണ്ടു പിടി വിടും എന്ന് കരുതിയ അവളുടെ ചിന്തകളെ പാടെ മാറ്റി അവൻ വലതു കൈ ചുറ്റി ഇടതു കൈ കൊണ്ടു അവളെ ചുറ്റി പിടിച്ചു…… “ഞാൻ പറഞ്ഞില്ലേ, നീയാണ് എന്നേ വഴി തെറ്റിക്കുന്നതെന്ന് “ആദി കള്ള ചിരിയോടെ അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു. മുക്ത അവന്റെ വരവ് കണ്ടു കണ്ണുകൾ കൂമ്പി അടച്ചു പിടിച്ചു…… രണ്ടു പേർക്കിടയിലും നൂലിഴ വിത്യാസം മാത്രം,… ആദി അവളുടെ പൂവിതൾ പോലെയുള്ള അധരങ്ങളിലേക്ക് അടുത്തതും കറക്ട് ടൈം അവളുടെ ഫോൺ റിങ് ചെയ്തു.

രണ്ടു പേരും ഞെട്ടി….. അവൾ വേഗം പിടഞ്ഞു മാറി ഫോൺ എടുത്തു. ലൂക്കയാണ്. “ഈ പോക്കാണെങ്കിൽ ഇവനെ ഞാൻ തന്നെ കൊല്ലും,…”ആദി പിറുപിറുത്തു മുഖവും കൊട്ടി പുറത്തേക്ക് പോയി. അവന്റെ പോക്ക് കണ്ടു അവൾ ചിരിച്ചു കൊണ്ടു കാൾ അറ്റൻഡ് ചെയ്തു അവിടെ ഇരുന്നു. ദീക്ഷിത് സിഗരറ് എടുത്തു ടെറസിലേക്ക് നടന്നു… പുകച്ചു അവിടെ നിൽക്കുമ്പോയാണ് ആരുടെയോ കരച്ചിൽ കേൾക്കുന്നത്.അവൻ സംശയത്തോടെ കരച്ചിൽ കേൾക്കുന്ന ഭാഗത്തേക്ക്‌ നോക്കി…….നിലത്തു മുട്ടിനുള്ളിൽ മുഖമോളിപ്പിച്ചു ഇരുന്നു കരയുവാണ്. അവന് ചുണ്ടിൽ പരിഹാസം മാത്രമായിരുന്നു.

ആദ്യം തിരിഞ്ഞു പോകാൻ തുനിഞ്ഞതും എന്തോ പേടി പോലെ മുകളിൽ നിന്ന് താഴെക്കുള്ള height നോക്കി അവളുടെ അടുത്തേക്ക് ചെന്നു. “നിന്റെ പൂകണ്ണിർ ഇതുവരെ തീർന്നില്ലേ,”പരിചയമുള്ള ശബ്ദം കേട്ട് കണ്ണു തുടച്ചു നേരെ നോക്കി. മുൻപിൽ സിഗരെറ്റുമായി നിൽക്കുന്നവനേ കണ്ടു പേടിയോടെ നിലത്തു നിന്ന് എണീറ്റു. “നീ എപ്പോഴും ഇങ്ങനെ ആണോ…

പക്ഷേ സ്റ്റാഫിസിനോടുള്ള നിന്റെ rude character ഉം ഇപ്പോഴത്തെ character ഉം വല്ലാത്ത വിത്യാസം ഉണ്ടല്ലോ ഗായത്രി ” അവൻ പുച്ഛത്തോടെ ചോദിച്ചു. അതിന് തല താഴ്ത്തി നിറഞ്ഞ മിഴികൾ തുടരെ തുടരെ തുടച്ചു കൊണ്ടിരുന്നു. “ഇത് നിയായിട്ട് ഉണ്ടാക്കി വെച്ച വിധിയാണ്,.. മാറ്റം വേണമെങ്കിൽ അതിന് നീ തന്നെ വിചാരിക്കണം. അല്ലാതെ വാട്ടർ ടാങ്ക് പോലെ കണ്ണ് നിറച്ചിട്ട് ഒരു കാര്യവും ഇല്ല….. ഇതൊക്കെ ആരോടു പറയാൻ ” അവനതും പറഞ്ഞു സിഗരറ്റ് നിലത്തിട്ട് ഞെരിച്ചു അവളെ നോക്കാതെ അവിടുന്ന് ഇറങ്ങി പോയി………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button