ദൽ ഖൽസ സ്ഥാപകനും ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ പ്രതിയുമായ ഗജീന്ദർ സിംഗ് മരിച്ചു
[ad_1]
സിഖ് തീവ്രവാദ സംഘടനയായ ദൽ ഖൽസ സ്ഥാപകനും 1981ൽ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ കേസിലെ പ്രധാന പ്രതിയുമായ ഗജീന്ദർ സിംഗ് മരിച്ചതായി റിപ്പോർട്ട്. പാക്കിസ്ഥാനിലാണ് ഗജീന്ദർ സിംഗ് താമസിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഗജീന്ദർ സിംഗിന്റെ മരണം ദൽ ഖൽസ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ പട്ടികയിൽ ഇടം പിടിച്ച വ്യക്തിയാണ് ഗജീന്ദർ സിംഗ്. 1981 സെപ്റ്റംബർ 29ന് ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് 111 യാത്രക്കാരുമായി പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം ഗജീന്ദർ സിംഗ് അടക്കം അഞ്ച് പേർ ചേർന്നാണ് ഹൈജാക്ക് ചെയ്തത്. തജീന്ദർ പാൽ സിംഗ്, സത്നാം സിംഗ്, ജസ്ബീർ സിംഗ്, കരൺ സിംഗ് എന്നിവരായിരുന്നു മറ്റ് സംഘാംഗങ്ങൾ
ജർണൈൽ സിംഗ് ഭിന്ദ്രൻവാല അടക്കം നിരവധി ഖലിസ്ഥാൻ തീവ്രവാദികളെ മോചിപ്പിക്കണമെന്നായിരുന്നു ആവശ്യം. വിമാനം ലാഹോറിലാണ് ഇറക്കിയത്. അതേസമയം പാക് കമാൻഡോകൾ അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. പിന്നാലെ പ്രതികൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1994ലാണ് ഇവർ ജയിൽ മോചിതരായത്.
[ad_2]