Kerala

രക്ഷാദൗത്യം അവസാന ഘട്ടത്തിൽ; ലോറി കാബിനിൽ അർജുനുണ്ടോയെന്ന് ആദ്യം ഉറപ്പാക്കും

[ad_1]

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുളള ദൗത്യം ഇന്ന് നിർണായക ഘട്ടത്തിൽ. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോയെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും പ്രഥമ പരിഗണന. ഇതിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും

ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി നേവിയുടെ ഡൈവർമാർ കാബിനിൽ എത്തിയാകും ഇതിൽ അർജുനുണ്ടോയെന്ന് സ്ഥിരീകരിക്കുക. തുടർന്ന് ലോറി ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. തെരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശനമില്ല. മൊബൈൽ ഫോൺ അടക്കമുള്ളവ അനുവദിക്കില്ല. വൈകുന്നേരത്തിനുള്ളിൽ ഓപറേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്

അതേസമയം രക്ഷാദൗത്യത്തിന് വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ തുടരുകയാണ്. ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
 



[ad_2]

Related Articles

Back to top button