National

രാംദേവിനും പതഞ്ജലിക്കുമെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു

രാംദേവിനും പതഞ്ജലി ഉൽപന്നങ്ങൾക്കുമെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ വഞ്ചിച്ചെന്ന കേസിൽ യോഗ ഗുരു ബാബ രാംദേവ്, അദ്ദേഹത്തിന്റെ സഹായി ബാലകൃഷ്ണ, പതഞ്ജലി ആയുർവേദ് ലിമിറ്റഡ് കമ്പനി എന്നിവർ നൽകിയ മാപ്പപേക്ഷ സ്വീകരിച്ചാണ് കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി ചൊവ്വാഴ്ച അവസാനിപ്പിച്ചത്.

ഇരുവരുടെയും മാപ്പപേക്ഷ സ്വീകരിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലി, എ. അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. കേസിൽ കോടതി നേരത്തെ വാദം കേൾക്കൽ പൂർത്താക്കിയിരുന്നു. രാംദേവും ബാലകൃഷ്ണയും പതഞ്ജലി ആയുർവേദ ലിമിറ്റഡും നൽകിയ ഉറപ്പുകൾ മാനിച്ച് കോടതി നടപടികൾ അവസാനിപ്പിച്ചതായി ഇവർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഗൗതം തുലക്ദാർ പറഞ്ഞു.

കോവിഡ് വാക്സിനേഷൻ കാമ്പയിനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ അപകീർത്തികരവും തെറ്റിദ്ധാരണജനകവുമായ പ്രചാരണം നടക്കുന്നതായി ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജിയായിരുന്നു സുപ്രീം കോടതി പരിഗണിച്ചത്.

Related Articles

Back to top button