Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 29

[ad_1]

രചന: രഞ്ജു ഉല്ലാസ്

നിന്നോട് വാതില് തുറക്കാൻ ഞാൻ പറഞ്ഞത് മലയാളത്തിൽ അല്ലായിരുന്നോടി പുല്ലേ….

അവളുടെ തോളിൽ പിടിച്ചു ശക്തിയായി കുലുക്കികൊണ്ട് അവൻ ചോദിച്ചു.

ഇച്… ഇച്ചായാ അത് പിന്നെ..

ച്ചി… നിർത്തേടി, നീ ആരാണെന്ന നിന്റെ വിചാരം.. എന്നെ കേറി ഭരിക്കാനും മാത്രം അയോടി നീയ്..

ചോദിച്ചു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് നീങ്ങി വന്നതും ആമിയുടെ മിഴികൾ നിറഞ്ഞു തൂവി 

“എന്റെ വീട്ടിൽ ആരൊക്കെ വരണം, വരണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ഈ ഞാൻ ആണ്, അതിലേക്ക് ആരും കൈ കടത്തുവാൻ വരുന്നത് എനിക്ക് ഇഷ്ടം അല്ല… കേട്ടല്ലോ ആമി…”

അവൻ പറഞ്ഞതും ആമി മെല്ലെ തലയാട്ടി..

“നീ ഈയിടെ ആയിട്ട് കുറച്ചു ഓവർ സ്മാർട്ട്‌ ആകുന്നുണ്ട്, എനിക്ക് ഒന്നും മനസിലാകുന്നില്ല എന്നൊന്നും കരുതണ്ട കേട്ടോ… “

അവൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ട് ആമിയെ വഴക്ക് പറഞ്ഞു.

“ഇനി ഇങ്ങനെ ഒന്നും ആവർത്തിക്കില്ല ഇച്ചയാ “
. കരഞ്ഞു കൊണ്ട് പറയുന്ന പെണ്ണിനെ കണ്ടതും അവന്റെ ഉള്ളിൽ വല്ലാത്തൊരു നൊമ്പരം 

“നിനക്ക് ഭക്ഷണം ഒന്നും വേണ്ടേ….”

പെട്ടന്ന് അവൻ ചോദിച്ചു.

“മ്മ്…. കഴിച്ചോളാം “

“എന്നാൽ പോയി എടുത്തു കഴിയ്ക്ക്, അതോ ഇനി ആരെങ്കിലും വന്നു വിളമ്പി തരണോ “

“വെണ്ട… ഞാൻ എടുത്തു കഴിച്ചോളാം..”

“ഹ്മ്മ്…”
.

അവൻ മാറി പോയതും ആമി പെട്ടന്നു തന്നെ അടുക്കളയിലേക്ക് ചെന്നു.

എന്തൊക്കെയോ എടുത്തു കഴിച്ചു എന്ന് വരുത്തിയ ശേഷം അടുക്കളയുടെ പിന്നിൽ ആയിട്ട് ഉള്ള മുറ്റത്തേയ്ക്ക് ഇറങ്ങി.

തലേ ദിവസം അലക്കി വിരി ച്ചിരുന്ന ചുരിദാറും ബാക്കി സാധനങ്ങളുമൊന്നും കാണുന്നില്ല..

അവൾ ചുറ്റിനും നോക്കി..

“ഇന്നലെ അവന്മാര് വന്നപ്പോൾ ഞാൻ അതൊക്കെ എടുത്തു ദേ ആ സ്റ്റോർ റൂമിന്റെ അപ്പുറത്ത് കൊണ്ടുപോയി വെച്ചിരുന്നു. പോയ്‌ എടുത്തോ…”

പിന്നിൽ നിന്നും ഡെന്നിസ് ന്റെ ശബ്ദം കേട്ടതും ആമി തിരിഞ്ഞു നോക്കി 

അവൻ ചൂണ്ടിയ ഭാഗത്തേക്ക്‌ ചെന്നു ഡ്രസ്സ്‌ എല്ലാം എടുത്ത വന്നപ്പോൾ അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ പോലും നാണക്കേട്..

അയ്യേ.. ഇച്ചായൻ ഇതൊക്കെ.. ചെ 
.

കുനിഞ്ഞ മുഖവുമായി വരുന്നവളെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു.

ഇനി ഇതൊക്കെ ഇങ്ങനെ പരസ്യം ആയിട്ട് ഇട്ടേക്കരുത്, അവന്മാരൊക്കെ എപ്പോളാ വരുന്നേ എന്ന് പോലും അറിയില്ല.. അതുകൊണ്ടാ..

മ്മ്…..

“ഹ്മ്മ്… ഞാനിന്നു എസ്റ്റേറ്റ് വരെ പോകുവാ, നീ വരുന്നോ, അതോ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുമോ…”

“ഇവിടെ ഇരുന്നോളാം ഇച്ചായാ….”

“അല്ലെങ്കിൽ വേണ്ട,നീയും കൂടെ പോരേ, “

“വേണ്ട… ഇച്ചായൻ പൊയ്ക്കോളൂ…”

കുറച്ചു മുന്നേ ദേഷ്യപ്പെട്ടത് കൊണ്ട് ആണ് പെണ്ണിന്റെ മുഖത്ത് ഈ വാട്ടം.. സത്യം പറഞ്ഞാല് രണ്ട് വഴക്ക് പറയാൻ വേണ്ടി തന്നെ ആയിരുന്നു. എന്നാല് അവളുടെ കണ്ണു നിറഞ്ഞപ്പോൾ പറയാൻ വന്നത് മൊത്തം വിഴുങ്ങി.

“നീയ് ഈ നാട് കാണാൻ വേണ്ടി വന്നത് അല്ലേ, എന്നിട്ട് എങ്ങും പോയില്ലലോ…അതുകൊണ്ട് വേഗം റെഡി ആവാൻ നോക്ക്. പെട്ടന്ന് വരാം… പണിക്കാർക്ക് ഒക്കെ കുറച്ചു പൈസ കൊടുക്കാൻ ഉണ്ട്, അതിനു വേണ്ടി പോകുന്നതാ “

“ഇച്ചായാ, ഇപ്പൊ ഇല്ലന്നേ.. പിന്നെ ഒരിക്കൽ നമ്മൾക്ക് പോകാം…. അത്പോരെ “

“പോരാ….. വേഗം റെഡി ആയ് വാ, പത്തു മിനിറ്റ്, അതിനുള്ളിൽ ഇറങ്ങണം “

കടുപ്പത്തിൽ പറഞ്ഞുകൊണ്ട്, റൂമിലേക്ക് പോകുന്നവനെ നോക്കി ആമി വിഷമത്തോടെ നിന്നു.

മറ്റൊരു ഗത്യന്തരമില്ലാതെ ഒടുവിൽ അവൾ അവന്റെ ഒപ്പം പോകുവാൻ തയ്യാറായി.

ഇന്നോവയിൽ പോകാം, കേറിക്കോ….

ഡെന്നിസ് പറഞ്ഞതും ആമി തലയാട്ടി.

അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തതും അവൾ പിന്നിലേക്ക് കയറണോ അതോ മുന്നിൽ കേറണോ എന്ന് ആലോചിച്ചു അങ്ങനെ നിന്നു.

അപ്പോളേക്കും ഡെന്നിസ് മുൻ വശത്തെ ഡോർ കൈ എത്തിച്ചു തുറക്കാൻ ശ്രെമിച്ചു.

ഒടുവിൽ ആമി തന്നെ അത് തുറന്നു അവിടേക്ക് കയറി ഇരുന്നു.

വളവും തിരിവും നിറഞ്ഞ റോഡുകൾ പിന്നിട്ടു കൊണ്ട് വണ്ടി അങ്ങനെ പോയ്കൊണ്ടേ ഇരുന്നു.

ഡെന്നിസ് ഇടയ്ക്ക് ഒക്കെ മുഖം ചെരിച്ചു നോക്കുമ്പോൾ ആമി വെളിയിലെ കാഴ്ചകൾ കണ്ടു കൊണ്ട് അങ്ങനെ ഇരിക്കുകയാണ്.

പക്ഷെ ആളുടെ മനസ് ഇവിടെ ഒന്നും അല്ലെന്ന് ഉള്ളത് അവനു വ്യക്തമാണ്..

ഏകദേശം മുക്കാൽ മണിക്കൂറു കഴിഞ്ഞപ്പോൾ തേയിലതോട്ടത്തിന് നടുവിൽ ഉള്ള ഒരു കൊച്ച് വീടിന്റെ മുന്നിലായി വണ്ടി കൊണ്ട് വന്നു അവൻ നിറുത്തി.

“സ്ഥലം എത്തിയോ “

ആമി പെട്ടന്ന് ചോദിച്ചു.

“ഹ്മ്മ്… ഇതാണ് എന്റെ എസ്റ്റേറ്റ്,ഇവിടെ കുറച്ചു പണിക്കാരൊക്കെ ഉണ്ട്.നീ ഇറങ്ങി വാ കൊച്ചേ “

സീറ്റ് ബെൽറ്റ്‌ ഊരി കൊണ്ട് ഡെന്നിസ് പറഞ്ഞു.

വണ്ടിയിൽ നിന്ന് ഇറങ്ങി ആമി ആ വീടും പരിസരവും ഒക്കെ നിരീക്ഷിച്ചു.

. പല തരത്തിൽ ull ചെടികളും, പൂക്കളും.

വെറുതെ അങ്ങനെ വളർന്നു വന്നത് ആണെന്ന് തോന്നി പോയ്‌ ചിലത് എല്ലാം കണ്ടപ്പോള്.

നട്ടുച്ച ആയെങ്കിൽ പോലും അപ്പോളും ചെറിയ തണുപ്പും കുളിരും ഒക്കെ ഉണ്ടായിരുന്നു.

അവിടുത്തെ ആ അന്തരീക്ഷം ഒക്കെ അവൾക്ക് നന്നായി ബോധിച്ചു..

ഡെന്നിച്ചാ ……

ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടതും ആമി ഞെട്ടി തിരിഞ്ഞു നോക്കി.

ഡെന്നിസിന്റെ അടുത്തേക്ക് ഓടി വരികയാണ് അവൾ.

കടും മഞ്ഞയും മെറൂണും ഇട കലർന്ന ദാവണി ആണ് വേഷം.
മുടി രണ്ടു വശത്തായി പിന്നി റിബ്ബൺ ഇട്ടു കെട്ടിയിരിക്കുന്നു.
ചുവന്ന വട്ട പൊട്ടും, അതിന്റെ മേലേ ചന്ദനവും….

ഇരു നിറം ആണെങ്കിലും നല്ലയൊരു സുന്ദരിപ്പെണ്ണ് 

അല്പം അകലെ ആയിട്ട് മാറി നിന്നിരുന്ന ഡെന്നിസിന്റെ അടുത്തേക്ക് ഓടി വന്നവൾ അവന്റെ വലം കൈയിൽ തൂങ്ങി.

എന്തൊക്കെയോ പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ അവന്റെ തോളിൽ ഒക്കെ തട്ടുന്നുണ്ട്.

ഡെന്നിസും അങ്ങനെ തന്നെ, അവളോട് വളരെ താല്പര്യം ആയിട്ട് സംസാരിക്കുന്നു.

എല്ലാം കൂടി കണ്ടതും ആമിയ്ക്ക് ചങ്ക്‌പൊട്ടും പോലെ..

ഇത്രമാത്രം സ്നേഹത്തോടെ ഇച്ചായൻ ഇതെ വരെ ആയിട്ടും സംസാരിക്കുന്നത് താൻ പോലും കണ്ടിട്ടില്ല…

ഇരുവരും എന്തൊക്കെയോ തമാശകൾ പറഞ്ഞു ചിരിച്ചു കൊണ്ട് അതിലൂടെ നടന്നു.

ആമി ആണെങ്കിൽ അവര് കാണാതെ ഇരിയ്ക്കാൻ വേണ്ടി അല്പം മാറി നിന്നു..

കുറച്ചു കഴിഞ്ഞതും ഡെന്നിസ് വിളിക്കുന്നത് കേട്ട് കൊണ്ട് അവൾ മുൻ വശത്തേക്ക് ചെന്നു.

“ആമി, ഇത് പ്രിയ, നമ്മുടെ എസ്റ്റേറ്റ്ലെ കാര്യങ്ങൾ ഒക്കെ നോക്കി നടത്തുന്നത് ഈ പ്രിയയുടെ അച്ഛൻ ആണ് “

അവൻ പറഞ്ഞതും ഇരുവരെയും മാറി മാറി നോക്കി ആമി ഒന്ന് പുഞ്ചിരിക്കുവാൻ ശ്രെമിച്ചു…

“താൻ എന്തിനാണ് അവിടെ പാത്തും പതുങ്ങിയും നിൽക്കുന്നെ, ഇങ്ങോട്ട് കേറി വാ, “
അവൻ വിളിച്ചതും ആമി സാവധാനം അവരുടെ അടുത്തേക്ക് വന്നു.

ഇരുവരും എന്തൊക്കെയോ കണക്കുകൾ ഒക്കെ പറയുകയും ഡെന്നിച്ചൻ പോക്കറ്റിൽ നിന്ന് ക്യാഷ് എടുത്തു എണ്ണി കൊടുക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.

“ആമി ആദ്യം ആയിട്ട് ആണല്ലേ ഇങ്ങോട്ട് ഒക്കെ വരുന്നേ “

പ്രിയ ചോദിച്ചതും അവൾ തലയാട്ടി കാണിച്ചു.

“ഇനി ഉടനെ തിരിച്ചു പോകുമോ, അതൊ “

“പോകും… നാളെ തിരിച്ചു പോകും “

അവൾ പറയുന്നത് കേട്ട് കൊണ്ട് ഡെന്നിസ് ആമിയെ ഒന്ന് പാളി നോക്കി.


നാളെയോ..തിരിച്ചു പോകാനോ,.ഇനി നീയ് നിന്റെ ഈ ജന്മം മുഴുവൻ ഇവിടെ തന്നെ ആയിരിക്കും കൊച്ചേ…

അവൻ ഉള്ളാലെ പറഞ്ഞു.

“പ്രിയയുടെ വീട് ഇവിടെ അടുത്താണോ “

എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി ആമി അവളോട് ചോദിച്ചു.

“ദേ ആ കാണുന്ന ഒരു വലിയ മരം കണ്ടൊ, അതിന്റെ അടിവാരത്തു.

പ്രിയ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കി ആമി തലയാട്ടി.

ഡെന്നിച്ചാ , എന്നാൽ പിന്നെ ഞാൻ പൊയ്ക്കോട്ടെ, ചെന്നിട്ട് കുറച്ചു പണികൾ ഒക്കെ ചെയ്യാൻ ഉണ്ട്…

ഹ്മ്മ്.. പൊയ്ക്കോടി കൊച്ചേ…. കാശൊക്കെ കറക്റ്റ് ആണ് കേട്ടോ..

ഓക്കേ ഡെന്നിച്ചാ… ഞാൻ വിളിക്കാം..

പറഞ്ഞു കൊണ്ട് അവൾ മുറ്റത്തേയ്ക്ക് ഇറങ്ങി ചെരിപ്പ് കാലിലേക്ക് ഇട്ടു.

ആമി…..

വിളിച്ചു കൊണ്ട് അവളെ നോക്കി കൈ വീശി കാണിച്ചു കൊണ്ട് പ്രിയ പെട്ടന്ന് തന്നെ നടന്നു പോയ്‌..

ഡെന്നിസ് ആ സമയത്ത് വീടിന്റെ മുൻ വശത്തേ വാതിലു തുറന്ന് അകത്തേക്ക് കയറുക ആയിരുന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button