Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 31

[ad_1]

രചന: രഞ്ജു ഉല്ലാസ്

ഇല്ല…..ഒരിക്കലും കളയില്ല….ഇച്ചായനു ഏകദേശം കാര്യങ്ങൾ ഒക്കെ മനസിലായി കാണുല്ലോ, അത് അങ്ങനെ തന്നെ ആകും ആമിയുടെ മരണം വരെ… അതിനു യാതൊരു മാറ്റവും ഇല്ല… “

തന്റെ മിഴികളിലേക്കു നോക്കി കൊണ്ട് പതറാതെ പറയുന്നവളെ കണ്ണു ചിമ്മാതെ അവനും നോക്കി നിന്നു.

ഓടി ചെന്നു അവൾ വണ്ടിയിൽ നിന്നു കുറച്ചു ടിഷ്യൂ 
എടുത്തു അവന്റെ മുറിവിലെ രക്തം എല്ലാം ഒപ്പി..

“വേദന ഉണ്ടോ ഇച്ചായ…”. പെണ്ണ് കരഞ്ഞു കൊണ്ട് ആണ് അവനോട് ചോദിക്കുന്നെ..

“ഇല്ല കൊച്ചേ… ഇതൊക്കെ വലിയ സംഭവം ഒന്നും അല്ലെന്നെ… വീട്ടിൽ ചെന്നിട്ട് കുറച്ചു മരുന്ന് വെയ്ക്കാ.. അതിനു മുന്നേ കുറച്ചു മുറിവൂട്ടി എടുത്തു നീരിൽ വെച്ചു കെട്ടിയാൽ സംഗതി മാറൂ.

പറഞ്ഞു കൊണ്ട് അവൻ വീടിന്റെ പിന്നിൽ ആയിട്ട് ഉള്ള കയ്യാലയിൽ നിന്ന് എന്തോ ഒരു പച്ചില മരുന്ന് പറിച്ചു കൈ വെള്ളയിൽ ഇട്ട് തിരുമ്മിയ ശേഷം, നെറ്റിയിലേക്ക് അമർത്തി വെച്ചു.. എന്നിട്ട് എരിവ് വലിച്ചു..

“ഹോ… വല്ലാത്ത നീറ്റൽ ആണല്ലോ ഇച്ചായ…”.

“മ്മ്…വീട്ടിൽ എത്തുമ്പോളേയ്ക്കും മാറിക്കോളും…”

സങ്കടത്തോടെ തന്നെ നോക്കി ഇരിയ്ക്കുകയാണ് ഒരുത്തി. മിഴികളിൽ പ്രണയം വാരി വിതറി കൊണ്ട്…

“ടി കൊച്ചേ…വെറുതെ ആവശ്യം ഇല്ലാത്ത പണിക് ഇറങ്ങി തിരക്കല്ലേ…. കാര്യങ്ങൾ മുഴുവനും ഞാൻ നിനക്ക് പറഞ്ഞു മനസിലാക്കി തന്നത് ആണ്.. ഇനിയും എന്നോട് പ്രേമമാണ് എന്നും പറഞ്ഞു നടന്നാൽ ഒടുവിൽ നീ കിടന്ന് കരയേണ്ടി വരും.”

“എനിക്ക് ഇഷ്ടം ആണ്, ഒരുപാട് ഒരുപാട് ഇഷ്ടം…..ഇച്ചായന് എന്നോട് എങ്ങനെ ആയാലും ശരി, ഞാൻ എന്റെ ഇഷ്ടം ഈ മനസ്സിൽ സൂക്ഷിച്ചു ജീവിക്കും… ഉറപ്പ് “

പറഞ്ഞു കൊണ്ട് അവൾ വീണ്ടും അവനെ പുണരാൻ വന്നപ്പോൾ അവൻ കൈ എടുത്തു വിലക്കി.

“അവിടെ നിന്നാൽ മതി, ഇങ്ങോട്ട് ഇടിച്ചു കേറാൻ നിൽക്കണ്ട കേട്ടോ നീയ്. കുറച്ചു ഡിസ്റ്റൻസ് ഒക്കെ വേണം ആമി… അതും അന്യ പുരുഷൻമാരുടെ മുന്നിൽ “

“വേറാരും അല്ലാലോ… എന്റെ ഇച്ചായൻ അല്ലേ… എന്റെ സ്വന്തം… അത് എങ്ങനെയാ എനിക്ക് അന്യ പുരുഷൻ ആവുന്നേ…. അതുകൊണ്ട് ഞാൻ ഒന്ന് കെട്ടിപിടിച്ചു എന്ന് കരുതി ഒന്നും പറ്റില്ല..പിന്നെന്താ “

“നീയ് അടക്കവും ഒതുക്കവും ഒക്കെ ഉള്ള കുട്ടി ആണെന്ന ഞാൻ കരുതിയെ.. അത് തെറ്റിക്കല്ലേ ആമികൊച്ചേ “

“അത് തെറ്റിയ്ക്കാതെ നോക്കണം എങ്കിൽ ഇച്ചായൻ ഒരു മിന്നു എനിക്ക് കെട്ടി താ… ഇല്ലെങ്കിലേ പ്രായം ഇതല്ലേ, ചിലപ്പോൾ കൈ വിട്ട് പോയെന്ന് ഇരിക്കും..”

. കുപ്പിവള കിലുങ്ങും പോലെ പറഞ്ഞു കൊണ്ട് ആമി ഡെന്നിസിന്റെ പിന്നാലെ മുറ്റത്തേക്ക് ഇറങ്ങി.

“വെറുതെ ഓരോ മോഹം കൊണ്ട് നടന്നിട്ട് ഒടുക്കം കരയാൻ ഇട വരരുത്, പറഞ്ഞില്ലെന്നു വേണ്ടാ…”

വണ്ടിയിലേക്ക് കയറവെ ഡെന്നിസ് വീണ്ടും അവളെ ഓർമിപ്പിച്ചു.

പിന്നീട് വീട് എത്തും വരേയ്കും ആമി അവനോട് ഒരക്ഷരം പോലും സംസാരിച്ചില്ല.

അത്രയും നേരം കിലുക്കാംപെട്ടി പോലെ ചിലച്ചുകൊണ്ടിരുന്നവൾ പെട്ടെന്ന് നിശബ്ദമായതും, ഡെന്നിസിന് തന്റെ നെഞ്ചിൽ എവിടെയോ ഒരു കൊളുത്തി പിടിക്കൽ.

ഒരുപാട് ഇഷ്ടമാണ് ഇവളെ,  തന്റെ ജീവനേക്കാൾ ഏറെ, പക്ഷേ എന്തോ ഇവളെ കാണുമ്പോഴൊക്കെ, തന്റെ മിന്നുവിനെയാണ് ഓർമ്മ വരുന്നത്….എന്നാലും എത്ര ഒക്കെ അകറ്റി നിറുത്തിയിട്ടും പെണ്ണ് വീണ്ടും വീണ്ടും ഒട്ടി ചേർന്ന് വരുവല്ലേ…..

അവൻ ഇടയ്ക്കൊന്ന് മുഖം തിരിച്ച് ആമിയെ നോക്കി.

കവിളൊക്കെ വീർപ്പിച്ച് ബലൂൺ പോലെ പിടിച്ചുവച്ചു കൊണ്ടിരിക്കുകയാണ് അവൾ..

എന്തൊക്കെയോ പിറപിറുക്കുന്നുണ്ടെന്ന് തോന്നുന്നു..ഇടയ്ക്കൊക്കെ അവളുടെ അധരം ചലിക്കുന്നുണ്ട്.അത് കണ്ടതും ടെന്നീസിനെ ചിരി വന്നു..

കുറച്ചു മുന്നേ താൻ അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ടാണ് ഇങ്ങനെ ഇരിക്കുന്നത്… സാരമില്ല എല്ലാം വരുന്നിടത്തു വെച്ചു കാണാം… എന്റെ കൊച്ചിനോട് ഇന്ന് ഇഷ്ടം തുറന്ന് പറഞ്ഞിട്ടേ ഒള്ളു ബാക്കി….

അവൻ ഓർത്തു..

നാല് വശത്തു നിന്നും എതിർപ്പുകൾ ആയിരിക്കും… ആഹ് പോകാൻ പറ… ഞാൻ ആരെയാണ് കെട്ടേണ്ടത് എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം എനിക്ക് അല്ലേ. ഇത്ര നാളും പെണ്ണു കെട്ടുന്നില്ലെന്ന് പറഞ്ഞു നടന്നതാ, പക്ഷെ എന്റെ ആമി കൊച്ചിനെ കണ്ട നാൾ മുതൽ ഏതോ ഒരു ഞരമ്പിനു എന്തോ ഒരു ഇളക്കം…

ഇടയ്ക്ക് ഒക്കെ അവൻ ആമിയെ പാളി നോക്കും…

ആപ്പിളു പോലെ അല്ലേ ഇരിക്കുന്നത്…
ഇങ്ങനെ ഒരു കുറുമ്പി,കടിച്ചു തിന്നുവാനുള്ള മനസ്സുണ്ട്,പക്ഷേ പറഞ്ഞിട്ട് കാര്യമില്ലല്ലോ… പ്രായം ഇതായി പോയില്ലേ…

ആത്മഗതം ആണെങ്കിൽ പോലും ടെന്നീസിന്റെ ശബ്ദം ഉയർന്നു പോയിരുന്നു..

“ങ്ങെ… ഇച്ചായൻ എന്തെങ്കിലും പറഞ്ഞൊ ഇപ്പൊ “

ആമി പെട്ടെന്ന് അവനോട് ചോദിച്ചു.

“ഞാനോ 
.. ഞാനൊന്നും പറഞ്ഞില്ലല്ലോ…  നിനക്ക് തോന്നിയതാവാം..”

“ങ്ങെ….. അല്ലല്ലോ എന്നെ കടിച്ചു തിന്നുമെന്നോ മറ്റോ ഇച്ചായൻ പറഞ്ഞില്ലേ “

‘ നിന്നെ കടിച്ചത് തിന്നാൻ ഞാൻ എന്താടി വല്ല ഡ്രാക്കുളയും ആണോ “

ആദ്യം ഒന്ന് പതറിയെങ്കിലും പെട്ടെന്ന് ഡെന്നിസ് ആമീയെ നോക്കി ചോദിച്ചു.

മറുപടിയൊന്നും പറയാതെ കൊണ്ട് അവൾ അവനെ സൂക്ഷിച്ചു നോക്കി.

തിരികെ വീട്ടിൽ എത്തിയപ്പോൾ ബ്രൂട്ടസ് കിടന്നു ഉറക്കെ കുരയ്ക്കുന്നുണ്ടായിരുന്നു.

“സോറി ടാ 
.. നിനക്ക് വിശന്നു ല്ലേ… ഇപ്പൊ തരാം കേട്ടോ….”

വിളിച്ചു പറഞ്ഞു കൊണ്ട് അവൻ വേഗം വാതില് തുറന്ന് അകത്തേക്ക് കയറി.

സീമ ഉണ്ടാക്കി വെച്ചിട്ട് പോയ കറികൾ ഒക്കെ ഉള്ളത് കാരണം അവനു കുശാൽ ആയിട്ട് ഭക്ഷണം കൊടുത്തു..

തൈരും ചോറും, രണ്ടു പച്ച മുളക് കൂട്ടി വറുത്തതും ആയിരുന്നു ആമിയുടെ ആഹാരം.

ഇറച്ചിയുടെയും മീനിന്റെയും ഒക്കെ മണം അടിക്കുമ്പോൾ അവൾക്ക് ശർദ്ധിക്കാൻ തോന്നും. അതുകൊണ്ട് ഡെന്നീസ് കഴിച്ച ശേഷം ആയിരുന്നു അവൾ ഭക്ഷണം കഴിക്കാൻ ഇരുന്നത്.

“ഇത്തിരി മീൻ ചാറു കൂട്ടി കഴിക്കെടി കൊച്ചേ, എന്നാ രുചി ആണെന്നോ, സീമേടെ കൈ പുണ്യം അപാരം തന്നെ…”

ഭക്ഷണം കഴിച്ച ശേഷം കൈ കഴുകി തുടച്ചു കൊണ്ട് ഡെന്നിസ് വന്നു സെറ്റിയിൽ അമർന്നു ഇരുന്നു.

“അവള് നാളേം വരുവോ, അതോ “

“പോരട്ടെടി കൊച്ചേ… എനിക്ക് ഒരു നേരംമ്പോക്ക് ആണെന്നെ.. ആ സുന്ദരികൂട്ടിയെ ചുമ്മാ കണ്ടോണ്ട് ഇരിക്കാനും എന്നാ ചേലാ…..”

“ഇച്ചായന്റെ വീട്ടില് ആരു വന്നാലും എനിക്ക് എന്താ… അല്ലേലും ഇവിടുത്തെ കാര്യങ്ങളിൽ ഒന്നും അനാവശ്യമായി ഇടപെടാൻ വന്നേക്കരുത് എന്നല്ലേ ഇച്ചായൻ കാലത്ത് എന്നോട് പറഞ്ഞത്,

“മ്മ്… പറഞ്ഞു “

” അതുകൊണ്ട് ആരാണെന്ന് വെച്ചാൽ വന്നോട്ടെ,എനിക്ക് ഒരു കുഴപ്പവുമില്ല”

ആമി വീണ്ടും ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു.

” സീമയെ കൊണ്ട് എന്നെ കെട്ടിപ്പിക്കണം എന്ന് എന്റെ വല്യമ്മച്ചിക്ക് ഭയങ്കര ആഗ്രഹമായിരുന്നു, ചെറിയ പ്രായത്തിലോ മറ്റൊ ഞാൻ പറഞ്ഞിട്ടുണ്ടത്രെ, എനിക്ക് സിമയെ ഭയങ്കര ഇഷ്ടമാണെന്ന്,”

” കെട്ടാൻ മേലായിരുന്നോ, നിങ്ങൾ തമ്മിൽ നല്ല ചേർച്ചയുണ്ട്.. വല്യമ്മച്ചിയുടെ ആഗ്രഹവും അങ്ങ് സാധിപ്പിച്ചു കൊടുക്കു…  ഇച്ചായനും സന്തോഷമാകും”

അതും പറഞ്ഞുകൊണ്ട് ആമി കഴിച്ച പ്ലേറ്റും എടുത്ത് അടുക്കളയിലേക്ക് പോയി.

പ്ലേറ്റുകളൊക്കെ കഴുകി കമിഴ്ത്തി വച്ചശേഷം അവൾ വീണ്ടും സ്വീകരണം മുറിയിലേക്ക് വന്നു.

” എന്നാൽ പിന്നെ  ഈ കാര്യം ഞാൻ സീമയോട് ഒന്ന് സംസാരിക്കട്ടെ,നീയും കൂടെ എന്റെ ഒപ്പം കട്ടയ്ക്ക് നിൽക്കുമൊ കൊച്ചേ.. “

ഡെന്നിസ് ആമി യുടെ മുഖത്തേക്ക് നോക്കി.

“ഇച്ചായൻ കല്യാണം വിളിച്ചാൽ മതി,ഞാൻ അപ്പോഴേക്കും എത്തിക്കോളാം…”

” വാക്ക് മാറ്റരുത് കേട്ടോ “

“ഇല്ല… “

“മ്മ് 
.. എന്നാലേ, ഞാൻ സീമയെ ഒന്ന് ഫോൺ വിളിച്ചിട്ട് പറയട്ടെ ഈ കാര്യം. അവൾക്ക് അത് കേൾക്കുമ്പോൾ സന്തോഷം ആകും “

” ഇച്ചായൻ പറഞ്ഞോളൂ…അതിനു എന്റെ അനുവാദം വേണോ “

“മ്മ്.. എന്നാലും നി എനിക്ക് എന്റെ മിന്നുനെ പോലെയല്ലെടി.. അതാ ചോദിച്ചത്…. നിനക്ക് ഇഷ്ടം ആയില്ലെങ്കിൽ ഞാൻ തിരിച്ചു എടുത്തോളാം “

പറഞ്ഞു കൊണ്ട് അവൻ ഫോൺ എടുത്തു എയർ പ്ലെയിൻ mode ഓൺ ചെയ്തു.. അഥവാ ആരെങ്കിലും വിളിച്ചാലോ എന്നോർത്ത് കൊണ്ട്.

എന്നിട്ട് ഫോൺ എടുത്തു കാതിലേക്ക് ചേർത്തു.

ഹലോ എടി സീമക്കൊച്ചേ, നീ തിരക്ക് ആണോ….
ടെന്നീസിന്റെ സംഭാഷണം കേട്ടതും റൂമിലേക്ക് കയറിയ ആമി വാതിലിനു മറവിൽ ഒളിച്ചു നിന്നു.

“എനിക്ക് ഒരു കാര്യം പറയാൻ ആയിരുന്നു, നീ ഫ്രീ അല്ലെടി “

ഡെന്നീസ് പറയാൻ പോകുന്ന കാര്യത്തെക്കുറിച്ച് ഓർത്തപ്പോൾ ആമിയുടെ ഹൃദയം നൊന്തു.

“ആഹ് പിന്നേയ്, നിനക്ക് എന്റെ സ്വഭാവരീതികൾ ഒക്കെ അറിയാമല്ലോ ടി കൊച്ചി, നേരെ വാ നേരെ പോ അതാണ് എന്റെ രീതി, അതുകൊണ്ട് വളച്ചു കെട്ടില്ലതേ കാര്യം പറയുവാ, പണ്ട് എന്റെ വല്യമ്മച്ചി ആഗ്രഹിച്ചത് പോലെ നിന്നെ അങ്ങ് കൂടെ കൂട്ടിയാലോ എന്നൊരു തോന്നല്, എങ്ങനെയാ നിനക്ക് സമ്മതമാണോ”

ടെന്നീസ് പറയുന്നത് കേട്ടതും ആമിയുടെ കണ്ണും മുഖവും ഒക്കെ ചുവന്നു.

ഇപ്പോൾ പൊട്ടിക്കരയും എന്ന അവസ്ഥയിലായിരുന്നു അവൾ.

” അപ്പോൾ ശരിയേടി കൊച്ചേ,  നാളെ ഞാൻ നേരിട്ട് വന്ന് നിന്റെ അപ്പനോട് സംസാരിച്ചോളാം ഓക്കേ “

അവൻ ഫോൺ കട്ട് ചെയ്തു.

ആമി..ഇങ്ങു വന്നെടി കൊച്ചേ . എല്ലാ സെറ്റ് ആയി കേട്ടോ…

ഡെന്നിസ് വിളിച്ചതും ആമി അവന്റെ അരികിലേക്ക് ചെന്നു.

ഇച്ചായാ…

ആഹ് എടി കൊച്ചേ, ഞാനേ സീമയോട് സംസാരിച്ചു കേട്ടോ.. അവൾക്ക് സമ്മതം ആണെന്ന്… ഇത് ഒന്ന് നമ്മൾക്ക് ആഘോഷിക്കണ്ടേ….

അവന്റെ ആഹ്ലാദത്തോടെ ഉള്ള പറച്ചില് കേട്ടതും ആമി അവനെ നോക്കി മന്തഹസിച്ചു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button