[ad_1]
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
രചന: റിൻസി പ്രിൻസ്
ഇവിടെ നമ്മൾ എല്ലാവരും തുല്യരാണ് കേട്ടോ… ഇനിമേലാ ഇമ്മാതിരി വർത്തമാനം ഒന്നും പറഞ്ഞേക്കരുത്…
ചെറു ചിരിയോടെ അവളുടെ കയ്യിൽ പിടിച്ച് സാമിന്റെ ചേച്ചി അത് പറഞ്ഞപ്പോൾ ആശ്വാസത്തിന്റെ ഒരു നിറചിരി അവളുടെ മുഖത്ത് വിരിഞ്ഞിരുന്നു
“ആദ്യം നമുക്ക് ഈ സാരിയിൽ നിന്ന് ഒരു മുക്തി നേടാം, അതിന്റെ ബുദ്ധിമുട്ട് എനിക്ക് നന്നായിട്ട് അറിയാം… ഞാൻ ദേ പരിപാടിയെല്ലാം കഴിഞ്ഞു വന്ന് സാരി ഊരി കളഞ്ഞപ്പോഴാണ് ആശ്വാസം ആയത്.
അവൾ പറഞ്ഞപ്പോൾ ശ്വേതയും അത് സമ്മതിച്ചിരുന്നു. ആ സമയം കൊണ്ട് തന്നെ സാമിന്റെ സഹോദരി വാതിൽ അടച്ചിരുന്നു. പാതി അടച്ച് കുറ്റിയിട്ടതിനു ശേഷം രണ്ടുപേരും ഒരുമിച്ച് കുറച്ചു സമയം കഷ്ടപ്പെട്ടതിന് ശേഷമാണ് വേഷം ഒക്കെ ഒന്നു മാറ്റിയത്. അലമാരിയിൽ അവൾക്കുള്ള വസ്ത്രങ്ങൾ ഇരിപ്പുണ്ട് എന്നും ഒന്ന് കുളിച്ച് വരാനും പറഞ്ഞ് ചിന്നു താഴേക്ക് പോയിരുന്നു. ആ സമയം വല്ലാത്തൊരു ആശ്വാസം തന്നെ ശ്വേതയ്ക്കും തോന്നിയിരുന്നു. ഒന്നു കുളിക്കുമ്പോൾ ഉണ്ടാകുന്ന സമാധാനം ഇത്രയും സമയം ചൂട് എടുത്ത് നിൽക്കുകയായിരുന്നു.. ബാത്റൂമിലേക്ക് കയറിയതും എത്ര സമയം അങ്ങനെ നിന്നു എന്ന് ശ്വേതയ്ക്ക് അറിയില്ല. അത്രത്തോളം സമാധാനമായിരുന്നു തണുത്ത വെള്ളം ദേഹത്തേക്ക് വീണപ്പോൾ ഉണ്ടായിരുന്നത്.. കബോർഡിൽ നിന്നും ഒരു ലോങ്ങ് പാവാടയും കോട്ടൺ ടോപ്പും ആണ് അവൾ എടുത്തിരുന്നത്.. വസ്ത്രങ്ങളൊക്കെ വാങ്ങി വെച്ചത് ചേച്ചി ആണെന്ന് അവൻ പറഞ്ഞിരുന്നു. നോക്കിയപ്പോൾ എല്ലാം തന്നെ മോഡൽ വസ്ത്രങ്ങളാണ്. താൻ പ്രതീക്ഷിച്ചത് ചുരിദാറോ കുർത്തയോ ഒക്കെ ആയിരിക്കും എന്നാണ്. എന്നാൽ വീട്ടിലിടാൻ വാങ്ങി വെച്ചിരിക്കുന്നത് ത്രീ ഫോർത്ത് പാന്റും പലാസോയും പാവാടയും ബനിയനും ഷർട്ടും ഒക്കെയാണ്.. തന്റെ ഇഷ്ടങ്ങളൊക്കെ അറിഞ്ഞു ചെയ്തതുപോലെ ഉണ്ട്. പുറത്തേക്ക് പോകാൻ ആണെങ്കിലും ആകെ രണ്ടോ മൂന്നോ സൽവാർ മാത്രമാണ് വാങ്ങിയിട്ടുള്ളത്. ബാക്കി കൂടുതലും മോഡേൺ ടൈപ്പിലുള്ള വസ്ത്രങ്ങളാണ് ജീൻസും കുർത്തയും ഒക്കെ അതിൽ ഉണ്ടായിരുന്നു..
വസ്ത്രം മാറി പുറത്തേക്ക് ഇറങ്ങിയതും ഡോറിൽ മുട്ട് കേട്ടിരുന്നു… തുറന്നു നോക്കിയപ്പോൾ ചിന്നു തന്നെയാണ്, കയ്യിൽ ഒരു ഗ്ലാസ് ഉണ്ട്… അത് അവൾക്ക് നേരെ നീട്ടി
” മിൽക്ക് ഷേക്ക് ആണ്… ഞാൻ കുറച്ചു ബിസിയാണ് എബിയുടെ കുറച്ചു ഫ്രണ്ട്സ് ഒക്കെ വന്നു. അപ്പോ അവരുടെ അടുത്ത് നിൽക്കാതിരിക്കാൻ പറ്റില്ല.. അതുകൊണ്ട് ഞാൻ അങ്ങോട്ട് പോവാ. താനൊരു കാര്യം ചെയ്യ് ഇത് കുടിച്ചിട്ട് താഴേക്ക് വന്നാൽ മതി… മരുമോൾ ഇനി നിന്ന് ക്ഷീണിക്കണ്ട എന്ന് വിചാരിച്ചു കാണും…
അത്രയും പറഞ്ഞു അവർ അവൾ താഴേക്ക് പോയപ്പോൾ ചെറുചിരി അവളുടെ ചൂണ്ടിൽ ഉണ്ടായിരുന്നു. കയ്യിലിരുന്ന് മിൽക്ക് ഷേക്കിൽ നിന്നും ഒരു സിപ്പ് എടുത്തതിനു ശേഷം അവൾ വീണ്ടും ആ മുറി മുഴുവൻ നോക്കി, സാമിന്റെ മുറി..! ഒരിക്കൽ കാണണം എന്ന് ആഗ്രഹിച്ചതാണ്. വിശദമായി ഒന്ന് കാണണമെന്ന്. പക്ഷേ അപ്പോഴൊന്നും സാധിച്ചിരുന്നില്ല.. ഉള്ളിൽ ഭയത്തോടെയാണ് ഈ മുറിയിലേക്ക് കയറിയിട്ടുള്ളത് മുഴുവൻ… അന്ന് കത്ത് വയ്ക്കാനായി മാത്രമാണ് ഈ മുറിയിൽ കയറിയിട്ടുള്ളത്. അപ്പോൾ ഒന്നും കാണാൻ സാധിച്ചിരുന്നില്ല… ഭയം കൊണ്ട് കാഴ്ച മറഞ്ഞു പോയ ഒരു അവസ്ഥ. അടുക്കും ചിട്ടയുമൊക്കെയായി തന്നെയാണ് മുറി കിടക്കുന്നത്. കബോർഡിൽ മുഴുവൻ അവന്റെ വസ്ത്രങ്ങളാണ് ഇരിക്കുന്നത്. പിന്നെ കുറച്ച് പെർഫ്യൂമകളുടെ കളക്ഷൻ തന്നെയുണ്ട്. ആളൊരു പെർഫ്യൂം അഡിക്ട് ആണ് എന്ന് അത് കണ്ടപ്പോൾ അവൾക്ക് തോന്നിയിരുന്നു. പുരുഷന്മാർ യൂസ് ചെയ്യുന്ന ക്രീമും ജെല്ലും ഒക്കെ അവൾക്ക് പല റാക്കുകളിൽ ആയി കാണാൻ സാധിച്ചിരുന്നു. പിന്നെ മറ്റൊരു അഡിക്ഷനായി തോന്നിയത് ഷൂവിനോട് ആണ്. പല ബ്രാൻഡുകളുടെ വ്യത്യസ്തമായ ഷൂവിന്റെ ഒരു കളക്ഷൻ തന്നെ ഉണ്ട്… കബോർഡിന്റെ രണ്ടുമൂന്നു ഭാഗം ഒഴിച്ചിട്ടിരിക്കുന്നു തന്റെ വസ്ത്രങ്ങൾ വയ്ക്കാനാണെന്ന് അവൾക്ക് തോന്നിയിരുന്നു.
മിൽക്ക് ഷേക്ക് കുടിച്ചുകൊണ്ട് ആ മുറി മുഴുവൻ കാണുകയായിരുന്നു അവൾ. അവന്റെ കുട്ടിക്കാലത്തെ മുതലുള്ള ചില ഫോട്ടോകളും അവിടെ വച്ചിട്ടുണ്ട്.. അതിൽ തനിക്ക് പ്രണയം തോന്നിയ കാലഘട്ടത്തിലുള്ള അവന്റെ ചിത്രം കണ്ടപ്പോൾ അവൾ കുറച്ചു സമയം അതിൽ തന്നെ നോക്കി നിന്നിരുന്നു… ആ കാലത്തേക്ക് കുറച്ചു സമയത്തേക്ക് അവൾ തിരിച്ചുപോയി എന്നതാണ് സത്യം… പിന്നെയാണ് സമയം പോയല്ലോ എന്ന് കരുതിയത് അങ്ങനെ അവൾ പെട്ടെന്ന് താൻ കൊണ്ടുവന്ന ചെറിയൊരു ബാഗ് എടുത്തു. അതിൽ നിന്നും സ്ഥിരമായി ഇടാറുള്ള മോസ്ചറൈസറും സ്ഥിരം യൂസ് ചെയ്യുന്ന ബോഡി ലോഷനും എടുത്ത് ഇട്ടതിനു ശേഷം മുടി വെറുതെ ഒന്ന് കോമ്പ് ചെയ്തു. അതിനുശേഷം കയ്യിൽ ഉണ്ടായിരുന്ന സിന്ദൂരം കൊണ്ട് ഒരു പൊട്ടുകുത്തി. കല്യാണം കഴിച്ചത് തന്നെ ഇതിനു വേണ്ടിയാണെന്ന് പറയാം, കുട്ടിക്കാലം മുതലേ വലിയ ഇഷ്ടമുള്ള കാര്യമാണ് സിന്ദൂരം ഇടുക എന്നത്. തങ്ങളുടെ സമുദായത്തിൽ അങ്ങനെയൊരു രീതി പതിവില്ല എങ്കിലും പണ്ടുമുതൽ ആഗ്രഹിച്ചിട്ടുള്ള ഒന്നാണ് ചെറിയതായി എങ്കിലും സിന്ദൂരം ഇടണമെന്ന്. അതുകൊണ്ട് തന്നെ അധികമാർക്കും മനസ്സിലാവാത്ത രീതിയിൽ ഒരു ചുവന്ന പൊട്ട് സിന്ദൂരം നെറ്റിയിൽ ഇട്ടിരുന്നു.. ഒരു കറുത്ത പൊട്ടും വച്ചു നെറ്റിയിൽ.ഐകോണിക്ക് കൊണ്ട് കണ്ണിന്റെ താഴ് വശം മാത്രം ഒന്ന് എഴുതുകയും ചെയ്തു..
അതുകഴിഞ്ഞ് പുറത്തേക്ക് പോകാൻ വാതിൽ തുറന്നപ്പോഴാണ് അകത്തേക്ക് ഡോറിൽ മുട്ടാൻ നിന്നവനെ അവൾ കണ്ടത്… ക്ഷീണിച്ചു വിയർത്ത് ഒരു കോലമായിട്ടാണ് ആളുടെ വരവ്.. പെട്ടെന്ന് അവളെ കണ്ടപ്പോഴേക്കും അവൻ നന്നായി ഒന്ന് ചിരിച്ചു കാണിച്ചിരുന്നു…
” താൻ കുളിയൊക്കെ കഴിഞ്ഞ് ഫ്രഷ് ആയോ..? താഴത്തെ ബഹളം ഒന്ന് തീരാൻ വേണ്ടി ഞാൻ നോക്കിയിരുന്നതാ… തന്നെ കുറെ നോക്കി അപ്പോൾഒ കണ്ടില്ല പിന്നെ മമ്മിയാ പറഞ്ഞത് താൻ മോളിലേക്ക് പോന്നിട്ടുണ്ട് ഡ്രസ്സ് ഒക്കെ മാറുന്ന ധൃതിയിലാണ് എന്ന്… അതുകൊണ്ടാ ഞാൻ പിന്നെ വരാതിരുന്നത്..
” ഞാൻ വിചാരിച്ചു ഫ്രണ്ട്സിന്റെ കൂടെ എന്തെങ്കിലുമൊക്കെ പറഞ്ഞിരിക്കുവാണ് എന്ന്…..
” എന്തു പറഞ്ഞിരിക്കാനാ അവന്മാർ വിടണ്ടേ..? ഇനി വേണോന്ന് കുളിക്കാൻ. വൈകുന്നേരം ആകുമ്പോൾ പിന്നെയും വരും.. അതിനുമുമ്പ് ഒന്ന് കുളിക്കട്ടെ, താൻ താഴെക്കിറങ്ങിയതാണെങ്കിൽ ഒന്ന് വെയിറ്റ് ചെയ്യ്. നമുക്ക് ഒരുമിച്ച് പോകാം.
അവളുടെ കയ്യിലിരുന്ന പകുതിയുണ്ടായിരുന്ന മിൽക്ക് പിടിച്ചു വാങ്ങി അത് കുടിച്ചുകൊണ്ട് അവൻ പറഞ്ഞിരുന്നു. അവൾ ചിരിയോടെ തലയാട്ടി സമ്മതിച്ചു.. കബോർഡിൽ നിന്നും അവൻ മാറിയിടാനുള്ള വസ്ത്രങ്ങൾ എടുത്തതിനുശേഷം ഒരു തോർത്തുമായി ബാത്റൂമിലേക്ക് കയറാൻ തുടങ്ങി, കയറുന്നതിന് തൊട്ടുമുൻപ് അവൻ അവളുടെ മുഖത്തേക്ക് നോക്കി… ജനലിലൂടെ പുറത്തേക്ക് എന്തോ നോക്കി നിൽക്കുകയാണ്. പെട്ടെന്ന് ഒരു കുസൃതി തോന്നി. അവൻ അവളെ ഒറ്റവലിക്ക് തന്നിലേക്ക് അടുപ്പിച്ചു. പെട്ടെന്നുള്ള അവന്റെ നീക്കത്തിൽ അവൾ പകച്ചു പോയിരുന്നു. ഒന്നും പറയാതെ അവളുടെ കവിളിൽ ഒരു ചെറു ചുംബനം അവൻ നൽകി… ശേഷം ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..
” ഇതെന്റെ ഭാര്യയ്ക്ക്..! നമ്മുടെ സ്വകാര്യ നിമിഷങ്ങളിൽ ഉള്ള ആദ്യത്തെ ഉമ്മ.
അത് പറഞ്ഞ് തിരിച്ചു പോകാൻ തുടങ്ങിയവന്റെ കയ്യിൽ അവൾ പിടിച്ചു… ശേഷം അവന്റെ ശരീരത്തിലേക്ക് ചേർന്ന് അവനെ മുറുക്കി പിടിച്ചു.. ഒന്നും പറയാതെ കുറച്ചു അധികം സമയം തന്നെ അവൾ അങ്ങനെ നിന്നു.
” എന്നെ നന്നായിട്ട് വിയർപ്പ് നാറുന്നുണ്ടാവും ഞാൻ അവിടുന്ന് വിയർത്തു കുളിച്ചാ കയറി വന്നത്…
അവളുടെ മുടികളിൽ തലോടി കൊണ്ട് അവൻ പറഞ്ഞു
” സാരമില്ല കുറച്ച് കഴിഞ്ഞിട്ട് പോകാം… ഇത്തിരി നേരം ഇങ്ങനെ നിൽക്കട്ടെ… എനിക്ക് ഭയങ്കര സന്തോഷവും സമാധാനവും ഒക്കെ തോന്നുന്നു… ഞാൻ എന്ത് ആഗ്രഹിച്ചതാണെന്ന് അറിയോ ഇങ്ങനെ ഈ മുറിയിൽ ഈ നെഞ്ചിൽ ചേർന്ന്… ഒരിക്കലും ഞാൻ യാഥാർത്ഥ്യമാകുന്ന പ്രതീക്ഷിച്ചതല്ല… എനിക്ക് എന്താണെന്ന് അറിയില്ല ഇച്ചായ നന്നായിട്ട് കരച്ചിൽ വരുന്നു…
പകുതി കരഞ്ഞുകൊണ്ടാണ് അവൾ അത് പറഞ്ഞത്… ആ നിമിഷം തന്നെ അവൻ അവളുടെ കവിളിൽ ഒരു ചുംബനം നൽകി…
” നീ എന്നെ സ്നേഹിച്ചതിലും ഒരു 100 ഇരട്ടി ഞാൻ നിന്നെ തിരിച്ച് സ്നേഹിക്കും, അതിന്റെ തുടക്കം അല്ലെ നമ്മുടെ കല്യാണം.. ഇനി ഒരു ജന്മം മുഴുവൻ സന്തോഷത്തോടെ ഇങ്ങനെ ചേർന്ന് നിൽക്കാൻ നമുക്കിടയിലുണ്ട്… ഈ ശരീരത്തിൽ നിന്നും ജീവൻ പോകുന്ന നിമിഷം വരെ ഞാനിങ്ങനെ ചേർത്ത് നിർത്തും. എന്റെ കൊച്ച് അതോർത്ത് വിഷമിക്കേണ്ട.. സ്നേഹത്തിന് ഇവിടെ ഒരു കുറവും ഉണ്ടാവില്ല. അവസാനം ഞാൻ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു എന്ന് നീ പറയാതിരുന്നാൽ മതി… പത്ത് വർഷക്കാലം എനിക്കുവേണ്ടി കാത്തുവെച്ച സ്നേഹം മുഴുവൻ പുറത്തെടുത്തോ അതൊക്കെ ഞാൻ താങ്ങുമോന്ന് നോക്കാലോ…
കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ ചിരിയോടെ അവൾ അവന്റെ മൂക്കിൽ ഒന്ന് പിടിച്ചു വലിച്ചു.. പിന്നെ ഏന്തിവലിഞ്ഞ് ഏറെ പ്രണയാർദ്രമായി അവന്റെ കവിളിൽ ഒന്ന് കടിച്ചു….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]