World

ഗാസയിൽ അഭയാർഥി ക്യാമ്പായ സ്‌കൂളിന് നേർക്ക് ഇസ്രായേൽ ആക്രമണം; നൂറോളം പേർ കൊല്ലപ്പെട്ടു

ഗാസയിൽ അഭയാർഥി ക്യാമ്പായ സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടു. ദരജ് മേഖലയിലെ സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. യുദ്ധത്തിൽ ഭവനരഹിതരായ പലസ്തീൻകാർ അഭയം തേടിയ സ്‌കൂളിലാണ് ആക്രമണം നടന്നത്. 

മൂന്ന് റോക്കറ്റുകളാണ് സ്‌കൂളിൽ പതിച്ചത്. പിന്നാലെ വലിയ തീപിടിത്തത്തിനും കാരണമായി. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. ശനിയാഴ്ച പ്രഭാത പ്രാർഥനക്കിടെയാണ് ആക്രമണം നടന്നത്. 

എന്നാൽ ഹമാസ് ഭീകരർ ഒളിച്ചിരുന്ന കമാൻഡ് സെന്ററാണ് ആക്രമിച്ചതെന്നാണ് ഇസ്രായേൽ പ്രതികരിച്ചത്. സിവിലിയൻമാരുടെ മരണം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നതായും ഇസ്രായേൽ പറഞ്ഞു.
 

Related Articles

Back to top button