Novel

💕എൻ ജീവനേ…💕: ഭാഗം 1

[ad_1]

രചന: സാന്ദ്ര വിജയൻ

 🎵പുലരിയിലൊരു പൂന്തെന്നൽ കൊളുത്തുന്നു ദീപം… ഹരിനാമം ചൊല്ലുമ്പോൾ തിളങ്ങുന്നു ദീപം… മണിചുണ്ടിൽ തുളുമ്പുന്ന മുളം തണ്ടുമായി മണികണ്ണൻ വിരുന്നെത്തി വിളിക്കുന്നതെന്തോ..🎵 📻റേഡിയോയിൽ നിന്നും ഒഴുകിയെത്തുന്ന പാട്ടിനൊപ്പം🎶 അടുക്കളയിൽ തിരക്കുപിടിച്ച പണിയിലാണ് ശ്രീകൃഷ്ണമംഗലം തറവാട്ടിലെ സ്ത്രീ ജനങ്ങൾ. പുരുഷജനങ്ങളെല്ലാം പത്രവായനയിലും.

” ഇത്തവണത്തെ വെക്കേഷന് തറവാട്ടിൽ തന്നെ ഒത്തുകൂടണമെന്ന അമ്മയുടെ തീരുമാനം എന്തായാലും നന്നായി. അതോണ്ട് എല്ലാവർക്കും ഒന്ന് കാണാൻ പറ്റി. സിറ്റിയിലെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്നൊക്കെ ഉള്ള മാറ്റം മനസ്സിനും കുളിർമ നൽകും.” – ( കൗസല്യ ) ” അത് ശരിയാ ഗ്രാമത്തിലെ ജീവിതം തന്നെയാ ഏറ്റവും സു:ഖം. സിറ്റിയിലാകെ പൊടിയും പുകയും പോരാണ്ട് തിരക്കും. ഒന്ന് നേരെ ചൊവ്വെ ശ്വാസം വിടാൻ പോലും നേരം കിട്ടില്ല.” – (ഗൗരി) “എന്തായാലും 2 മാസം ഉണ്ടല്ലോ നമുക്ക് അടിച്ചു തിമിർക്കാൻ അതുമതി” – (ജയശ്രീ) “അല്ല ഗൗരി ഗായത്രി മോളെ ഇങ്ങോട്ട് കണ്ടില്ലല്ലോ🤔 എഴുന്നേറ്റില്ലേ അവള്. ” – (സുമിത്ര) “എവിടന്ന് എന്നും രാവിലെ ഞാൻ ചെന്ന് കുത്തിപൊക്കണം. കെട്ടിക്കാറായി എന്നാലും കുട്ടിക്കളി മാറീട്ടില്ല. ഒന്നല്ലേ ഉള്ളൂ എന്ന് വച്ച് ഒരുപാട് കൊഞ്ചിച്ചു അതാ ” – (ഗൗരി) “ഇന്നലെ എക്സാമൊക്കെ കഴിഞ്ഞ് രാത്രിയല്ലേ എത്തിയത് അതായിരിക്കും. നീ പോയി അവളെ വിളിക്കാൻ നോക്ക്.” – (കൗസല്യ) * * * * * * * * * * * * * * * *

ദാ ഈ കട്ടിലിൽ മൂടിപുതച്ചുറങ്ങുന്നതാണ് നമ്മുടെ കഥാനായിക ഗായത്രി. ” കിങ്ങൂ എടി കിങ്ങു എഴുന്നേക്കുന്നുണ്ടോ നീ.” – (അമ്മ) “ഒന്നു പോ അമ്മേ ഞാൻ കുറച്ച് നേരം കൂടി കിടക്കട്ടെ. വാ അമ്മയും വന്ന് കിടക്ക്. ” -(ഗായത്രി) ” എഴുന്നേറ്റ് പോടി. ഇങ്ങനെ കിടന്നുറങ്ങാൻ ഇത് നിൻ്റെ വീടല്ല തറവാട് ആണ്. സിറ്റിയിൽ 9 മണിയ്ക്ക് എഴുന്നേറ്റ് വരുന്ന നിൻ്റെ ശീലം ഇവിടെ നടക്കില്ല.” ( അനക്കമൊന്നും കേൾക്കാതായപ്പോൾ ഗൗരി പതുക്കെ പുതപ്പ് മുഖത്തു നിന്നു മാറ്റി. നേരെ ചെന്ന് ജനാലകളൊക്കെ തുറന്നിട്ടു.കിഴക്ക് കുന്നിൻ മുകളിൽ നിന്നും ഉദിച്ചുയർന്ന സൂര്യകിരണങ്ങൾ🌄അവളുടെ മുഖത്ത് പതിഞ്ഞു. പതിയെ അവൾ ചരിഞ്ഞു കിടന്ന് കണ്ണു തുറന്നു. കയ്യൊക്കെ ഒന്നു നിർത്തി എഴുന്നേറ്റിരുന്നു.) “

വീട്ടിലോ മര്യാദയ്ക്ക് ഉറങ്ങാൻ സമ്മതിക്കില്ല ഇവിടെ എങ്കിലും സമ്മതിച്ചൂടെ.” “അങ്ങനെ എൻ്റെ മോളിപ്പോ ഉറങ്ങണ്ട. പിന്നെ നിൻ്റെ അലമ്പ് സ്വഭാവമൊന്നും ഇവിടെ പുറത്തെടുക്കാൻ നിക്കണ്ട. മുത്തശ്ശിക്ക് ചെലപ്പോ അതൊന്നും ഇഷ്ടാവില്ല. പിന്നെ ഈ ജീൻസും ടോപ്പും തൽക്കാലത്തേക്ക് (2 മാസം) ഇടണ്ട. നിനക്ക് ആവശ്യമുള്ള ചുരിദാറും ദാവണിയും പട്ടുപാവാടയുമൊക്കെ അതിലുണ്ട്. അതിട്ടാ മതി.” “ഹോ.. അമ്മ പറഞ്ഞപോലെ അനുസരിച്ചോളാം പോരെ. അല്ല അച്ഛ എന്തെയ് ?” ” താഴെ ഉണ്ട് നിൻ്റെ മാമന്മാരുമായിട്ട് സൊറ പറഞ്ഞോണ്ടിരിപ്പുണ്ട്. അല്ല നീ ഇതെങ്ങോട്ടാ…?” ” അച്ഛൻ്റെ അടുത്തേക്ക് ” “ആദ്യം മോള് പോയി പല്ല് തേച്ച് കുളിക്ക് എന്നിട്ട് താഴോട്ടിറങ്ങിയാ മതി കേട്ടല്ലോ ” “ഹോ ഈ അമ്മേനെ കൊണ്ട്🤦🏻‍♀️ അമ്മ താഴേക്ക് പൊക്കോ ഞാൻ കുളിച്ചിട്ടേ താഴേക്ക് വരൂ.” ( പിന്നെ പ്രാന്തല്ലേ രാവിലെ തന്നെ കുളിക്കാൻ. അമ്മയെ നല്ല അനുസരണ ആയതോണ്ട് നേരെ പോയി ഫോണിൽ കുറച്ച് നേരം കുത്തി കൊണ്ടിരുന്നു. ചാർജ് തീരാറായെന്ന് കണ്ടപ്പോ ചാർജിലിട്ട് ബാത്ത് റൂമിലേക്ക് കയറി) * * * * * * * * * * * *

അല്ല പിള്ളേരെ നിങ്ങൾക്കെന്നെ മനസിലായോ ? അതിന് ഞാൻ എന്തെങ്കിലും പറഞ്ഞാലല്ലേ. എൻ്റെ പേര് ഗായത്രി. ഗായത്രി മാധവൻ. ഇന്നലെ ആയിരുന്നു എൻ്റെ ഡിഗ്രി ഫൈനൽ ഇയറിലെ അവസാന എക്സാം. ഇതുവരെ എഴുതിയ എക്സാം പോലെ സപ്ളി അടിക്കാതെ പാസായാൽ മതിയായിരുന്നു. എക്സാം ആയതോണ്ട് ഇന്നലെ രാത്രിയാ ഇവിടെ ലാൻ്റ് ചെയ്തത്.ഞങ്ങളൊക്കെ അങ്ങ് ചെന്നൈയിലാണ് താമസം. അവിടുത്തെ കോളേജിലാ ഞാൻ പഠിച്ചതും. ഇനി കുടുംബത്തെ മൊത്തമായിട്ടൊന്നു പരിചയപ്പെടുത്തി കളയാം. ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമാണ്ട്ട്ടോ. കുടുംബത്തിലെ തലവൻ അത് ഞങ്ങടെ വൺ & ഓൺലി മുത്തശ്ശൻ “കൃഷ്ണൻകുട്ടി നായർ ” പട്ടാളക്കാരനായിരുന്നു. ഇപ്പൊ റിട്ടേഡായി വീട്ടിൽ കുത്തിയിരിക്കുന്നു. അദ്ദേഹത്തിൻ്റെ പത്നി ഞങ്ങടെ മുത്തശ്ശി “കാർത്ത്യായിനി.” മുത്തശ്ശനും മുത്തശ്ശിക്കും 5 മക്കൾ. മൂത്തത് കേശവൻ മാമൻ, മാമൻ്റെ ഭാര്യ ജയശ്രീ ആൻ്റി. 2 പേരും തിരുവനന്തപുരത്തെ ഒരു ഗവൺമെൻ്റ് സ്കൂളിലെ അധ്യാപകരാ.

അവർക്ക് ഒറ്റ മോൻ പേര് “ജയ കൃഷ്ണൻ” രണ്ടാമത് കൃഷ്ണകുമാർ മാമൻ, മാമൻ്റെ ഭാര്യ സുമിത്ര. മാമൻ അഡ്വക്കേറ്റ് ആണ് അമ്മായി ഹൗസ് വൈഫും.അവര് ബാംഗ്ലൂരാണ് താമസിക്കുന്നത്. അവർക്ക് 2 മക്കൾ. ” അശ്വിൻജിത്തും” “അഭിജിത്തും” മൂന്നാമത്തേത് കൗസല്യ അമ്മായി, അമ്മായീടെ ഭർത്താവ് ദേവൻ മാമൻ. മാമൻ ഒരു ബിസിനസ് മാനാ അമ്മായി ഹൗസ് വൈഫ്. അവർക്ക് 2 പെൺമക്കളാ ദിയചേച്ചിയും ദേവുവും. നാലാമത്തേത് എൻ്റെ അമ്മ കൃഷ്ണഗൗരി, അച്ഛൻ മാധവൻ നായർ. അച്ഛൻ ചെന്നൈയില് ഒരു കമ്പിനി നോക്കി നടത്തുന്നു. അമ്മ ഹൗസ് വൈഫ് ആണ്. അവരുടെ ഏക സന്താനമാണ് ഈ ഞാൻ ഗായത്രി മാധവൻ. കുറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഉരുളി കമിഴ്ത്തി ഉണ്ടായതാണ് ഞാനെന്ന് അമ്മയും അച്ഛനും ഇടയ്ക്കിടെ പറയാറുണ്ട്. പിന്നെ ഏറ്റവും ഒടുവിലത്തെ മാമൻ കിഷോർ, മാമൻ്റെ ഭാര്യ ശ്രീമയി അമ്മായി.

അവർ ഇവിടെ തന്നെയാണ് താമസം. കിഷോർ മാമൻ ഇവിടുത്തെ ബാങ്കിൽ വർക്കെയ്യുന്നു. മാമന് 2 മക്കൾ ഒരാണും ഒരു പെണ്ണും ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ചിടുങ്ങാസ്. ശ്രീഹരിയും ശ്രീക്കുട്ടിയും. ചെറുപ്പത്തില് കണ്ടതാ ഞാനിവരെയൊക്കെ. ഇപ്പൊ കുറച്ച് വലിയ കുട്ടികളായിട്ടുണ്ടാവും. ആരും ഇപ്പൊ ഒത്തുകൂടാറൊന്നുമില്ല. മുത്തശ്ശി പറഞ്ഞപ്പോ ഇത്തവണത്തെ വെക്കേഷൻ ഇവിടെയാക്കാമെന്ന് കരുതി. മാമന്മാരും അമ്മായിമാരും ഇടയ്ക്കൊക്കെ കാണാറുണ്ടെങ്കിലും ഞങ്ങൾ കുട്ടികൾ തമ്മിൽ കണ്ടിട്ട് കാലം കുറെയായി. കൃഷ്ണകുമാർ മാമൻ്റെ 2 മക്കൾ കൂടി വന്നാ അംഗസംഖ്യ പൂർത്തിയാകും. ബാക്കി എല്ലാരും ലാൻ്റായി. * * * * * * * * * * * *

( കുളിച്ച് റെഡിയായി വന്നപ്പോ എല്ലാരും മേശയ്ക്ക് ചുറ്റും ഇരിപ്പുണ്ട്. അമ്മ എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്😡 ഇത്ര വേഗം വന്നതിനേ. ഞാൻ വേഗം ചെന്ന് മുത്തശ്ശിയുടെ അനുഗ്രഹവും വാങ്ങിച്ചു. മുത്തശ്ശിയെ മെരുക്കാനാണ് പാട് മുത്തശ്ശൻ പാവാണ്.) “മുത്തശ്ശീടെ കിങ്ങുമോള് നന്നായി ക്ഷീണിച്ചു.ചെറുപ്പത്തില് ഉണ്ടതക്കാളി പോലെ ഇരുന്ന കൊച്ചാ ഇപ്പൊ ഈർക്കിലിൻ്റെ അത്ര പോലും വണ്ണമില്ല.” – (മുത്തശ്ശി ) ” അതെങ്ങിനെ പറഞ്ഞാ കേക്കണ്ടെ അമ്മേ.രാവിലെ ക്ലാസീക്ക് പോകുന്നതിനു മുമ്പ് എന്തെങ്കിലും കഴിപ്പിക്കാൻ ഞാൻ പെട്ടുന്ന പാട് എനിക്കറിയാം.” – (അമ്മ ഗൗരി) അതിനു മറുപടിയായി ഞാൻ ആരും കാണാതെ അമ്മയെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി. “വിശേഷം പറച്ചിലൊക്കെ പിന്നെ ആദ്യം എല്ലാരും വന്നിരിക്ക് ഭക്ഷണം കഴിക്കാം വിശന്നിട്ട് കുടല് കരിയുന്നു.” – ( കേശവൻ, മാമൻ -1 ) “അല്ല ടാ ജിത്തുമോനെന്തെയ് ” – ( മുത്തശ്ശി ) ” ആ ദേ വരുന്നു ജിത്തു “- (ജയശ്രീ) (കാണാൻ കൊള്ളാം 5 അടി പൊക്കം ആവശ്യത്തിന് വണ്ണം ചെറിയ കുറ്റിത്താടിയും മീശയും. മുഖത്ത് ദേഷ്യമൊട്ടുമില്ല.

അതോണ്ട് വളയൂന്ന് തോന്നുന്നില്ല. അല്ലെങ്കിവേണ്ട എന്നേലും 10, 12 വയസ്സ് കൂടുതല് കാണും സഹോദരനായി പ്രഖ്യാപിച്ചേക്കാം.) -ഗായത്രീടെ ആത്മ ” ഗായത്രി ഇന്നലെ രാത്രി എത്തിയല്ലേ ഞാൻ ഇന്നലെ നേരത്തെ കിടന്നു. അതോണ്ട് വന്നതറിഞ്ഞില്ല. എക്സാം എങ്ങിനെ ഉണ്ടായിരുന്നു.” – (ജിത്തു) ” എക്സാമൊക്കെ എളുപ്പമായിരുന്നു. ജിത്തുവേട്ടൻ ഇപ്പൊ എന്ത് ചെയ്യുന്നു ” ” ഞാൻ ഇവിടെ തന്നെ ഒരു ക്ലിനിക്ക് തുടങ്ങി.നാട്ടുകാർക്ക് ഒരു സഹായാവോലോ. ചുരുക്കി പറഞ്ഞാ ചെറിയൊരു ഡോക്ടറായിട്ടു വരും.” ” ആഹാ.. അപ്പൊ ഞങ്ങൾക്കെല്ലാം ഫ്രീ ചികിത്സ. അല്ല ദിയേച്ചിയും ദേവുവും ഇപ്പൊ എന്ത് ചെയ്യുന്നു” ” ഞാൻ ഇപ്പൊ PG കംപ്ലീറ്റ് ചെയ്തതേ ഉള്ളൂ.ദേവു +2 ചെയ്യുന്നു.” _ (ദിയ) “ഏതാ ദേവു നിന്റെ Subject ” ” ഹ്യുമാനിറ്റീസാ കിങ്ങുവേച്ചീ “- (ദേവു) ” കൊട് കൈ ഞാനും ഏതാണ്ട് ആ മേഖലയാ BA HISTORY. അല്ല കിഷോർ മാമാ നമ്മടെ ശ്രീഹരിയും ശ്രീക്കുട്ടിയും എവിടെ?” ” അവര് മുറ്റത്തുണ്ട്. രാവിലെ തന്നെ കൃഷ്ണേട്ടൻ മാവില് ഊഞ്ഞാലിട്ടു കൊടുത്തു. ഇപ്പൊ രണ്ടും അതിൻ്റെ മേലെയാ.” – (കിഷോർ ) ” അവര് ഭക്ഷണം കഴിച്ചതാണോടാ ” – (മുത്തശ്ശി ) ” അവര് കഴിച്ചതാ അമ്മേ ” – (ശ്രീമയി) “അല്ല കൃഷ്ണാ നിൻ്റെ 2 മക്കളും എന്നാ വരുന്നെ ?” – ( മുത്തശ്ശി ) ” ഇന്ന് വരൂന്നാ പറഞ്ഞെ. മൂത്തവൻ അവിടെ ഒരു കൺസ്ട്രക്ഷൻ കമ്പിനിയിലാ ലീവ് ഇന്ന് കിട്ടിയതേ ഉള്ളൂ.

ഇളയവൻ PG ചെയ്യുന്നു. എന്തായാലും ഇന്ന് തന്നെ വരും” – (കൃഷ്ണകുമാർ) ” ഉം. അവരും കൂടി വന്നാ പിന്നെ എല്ലാം ഉഷാറാക്കണം.” – ( മുത്തശ്ശൻ ) രണ്ട്,മൂന്ന് ഇഢലിയും അകത്താക്കി ഞാൻ എഴുന്നേറ്റു നേരെ പുറത്തോട്ടിറങ്ങി. ചുറ്റുമൊന്ന് കണ്ണോടിച്ചു. വിശാലമായ മുറ്റം.ഉമ്മറത്ത് തന്നെ പല വൃക്ഷങ്ങളുണ്ട് മാവ്, പ്ലാവ്, ജാതിക്ക മരം, ചാമ്പയ്ക്ക എന്തായാലും എൻ്റെ വയറിന് റെസ്റ്റ് ഉണ്ടാകില്ല. നേരെ ഊഞ്ഞാലയാടൻ വേണ്ടി തല്ലുകൂടുന്ന ശ്രീഹരിയുടെയും ശ്രീക്കുട്ടിയുടെയും അടുത്ത് ചെന്നു “എന്താ ഇവിടെ ഒരു തർക്കം ” ” ചേച്ചി അടുത്ത തവണ ഞാനാ ആടുന്നതെന്ന് ഇവളോട് നേരത്തെ പറഞ്ഞതാ ഇപ്പൊ അവള് സമ്മതിക്കുന്നില്ല” – (ശ്രീഹരി ) ” ഇല്ല ചേച്ചീ ഹരിയേട്ടനാ കള്ളം പറയുന്നെ.” – (ശ്രീക്കുട്ടി) ” നിർത്ത് നിർത്ത്.

നിങ്ങളെത്രയിലൊക്കെയാ പഠിക്കുന്നെ?” ” ഞാൻ 7-ാം ക്ലാസില് “- (ശ്രീഹരി ) ” ഞാൻ 4 th ല് “- (ശ്രീക്കുട്ടി) ” എന്നാ പിന്നെ ആദ്യം ഞാനാടാം.” (ഗായത്രി വേഗം ഊഞ്ഞാലിൽ കയറിയിരുന്ന് ആടി. രണ്ടും അവളെ നോക്കി ദഹിപ്പിച്ചപ്പോ ഇതൊക്കെ എനിക്കെന്ത് എന്ന ഭാവത്തോടെ നിന്നെങ്കിലും ഹരി മണ്ണുവാരുന്നത് കണ്ടപ്പൊ തന്നെ അവളോടി) പിന്നെ അമ്മയോട് പറഞ്ഞ് നടക്കാനിറങ്ങി.കുട്ടീസിനെ വിളിച്ചിട്ട് അവര് വന്നില്ല. തുടരും…

[ad_2]

Related Articles

Back to top button
error: Content is protected !!