World
ബംഗ്ലാദേശ് കലാപം: സർവകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ
അയൽ രാഷ്ട്രമായ ബംഗ്ലാദേശിൽ കലാപത്തെ തുടർന്ന് പ്രധാനമന്ത്രിക്ക് രാജിവെച്ച് രാജ്യം വിടേണ്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സ്ഥിതിഗതികൾ വിശദീകരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച മാത്രം ബംഗ്ലാദേശിൽ 135 പേരാണ് കൊല്ലപ്പെട്ടത്.
പ്രതിഷേധക്കാരും അവാമി ലീഗ് പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് നടന്ന പോലീസ് വെടിവെപ്പിൽ മാത്രം 98 പേർ മരിച്ചു. വിവിധ പരുക്കുകളോടെ 500 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.
പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജി വെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തതിന് പിന്നാലെ അധികാരമേറ്റെടുത്ത സൈന്യം ബംഗ്ലാദേശ് പാർലമെന്റ് പിരിച്ചുവിട്ടു. ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് കരസേന മേധാവി ജനറൽ വഖാറുസ് സമാൻ അറിയിച്ചു.