അടിച്ചു കേറി എമ്പുരാൻ; അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ ലിയോയും ജവാനും വീണു

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ. ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബുക്ക് മൈ ഷോയിൽ ആദ്യത്തെ ഒരു മണിക്കൂർ പിന്നിടുമ്പോൾ ചിത്രത്തിന്റെ 96,000 ടിക്കറ്റുകൾ വിറ്റഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.
ഇതോടെ ജവാൻ, കൽകി, ലിയോ, അനിമൽ എന്നീ ചിത്രങ്ങളുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിനെ പിന്നിലാക്കിക്കൊണ്ട് എമ്പുരാൻ മുന്നേറുകയാണ്. മാർച്ച് 27നാണ് ചിത്രം തിയെറ്ററിലെത്തുക. ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തിയപ്പോൾ ആഗോള ബോക്സ് ഓഫീസിൽ 150 കോടിയിലധികം ബിസിനസ് ചിത്രം നേടിയിരുന്നു.
https://in.bookmyshow.com/kochi/movies/l2-empuraan/ET00305698
എമ്പുരാൻ കളക്ഷൻ റെക്കോഡുകൾ തകർക്കുമെന്നാണ് വിലയിരുത്തൽ. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ പ്യഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നവർ പ്രധാന വേഷത്തിലെത്തുന്നു.