അതൊന്നും സത്യമല്ല; അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകൾ നിർത്തിയെന്ന വാർത്ത തള്ളി കേന്ദ്രം

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകൾ ഇന്ത്യ നിർത്തിവെച്ചെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ. റോയിട്ടേഴ്സ് വാർത്താ ഏജൻസിയാണ് ഇതുസംബന്ധിച്ച വാർത്ത നൽകിയത്. എന്നാൽ വാർത്ത സത്യമല്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു
റോയിട്ടേഴ്സ് റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ യുഎസ് സന്ദർശനം ഇന്ത്യ റദ്ദാക്കിയെന്ന വാർത്ത കേന്ദ്രം നിഷേധിച്ചിട്ടില്ല. രാജ്നാഥ് സിംഗ് അടുത്ത ആഴ്ച അമേരിക്കയിലേക്ക് പോകാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്
നരേന്ദ്രമോദിയുടെ യുഎസ് സന്ദർശന സമയത്ത് ധാരണയിലെത്തിയിരുന്ന ആയുധ കരാറുകളിലടക്കം ഒപ്പു വെക്കാനും അത് പ്രഖ്യാപിക്കാനുമാണ് രാജ്നാഥ് സിംഗിന്റെ യുഎസ് യാത്രയിൽ തീരുമാനിച്ചിരുന്നത്. എന്നാൽ യാത്ര തത്കാലത്തേക്ക് ഉണ്ടാകില്ലെന്ന സൂചനയാണ് നിലവിൽ ലഭിക്കുന്നത്.