അമ്മാളു: ഭാഗം 59
[ad_1]
രചന: കാശിനാഥൻ
വിഷ്ണുവിനോട് യാത്ര പറഞ്ഞു കൊണ്ട് പിന്നെ സിദ്ധു ഉമ്മറത്തേയ്ക്ക് ചെന്നു.
“അമ്മേ… എന്നാൽ പിന്നെ ഇറങ്ങാം അല്ലേ, മീരേ നീ റെഡി ആയതു അല്ലേ “?
അവന്റെ ചോദ്യം കേട്ട് ഇരുവരും ഒരുപോലെ തല കുലുക്കി.
ഉള്ളിൽ ഏറെ സങ്കടം ഉണ്ടെങ്കിലും എല്ലാവരെയും നോക്കി ചിരിക്കാൻ ശ്രെമിക്കുകയാണ് അമ്മാളു. നിച്ചുവിന്റെയും ഋഷിക്കുട്ടന്റെയും കൂടെ അവൾ ഏറ്റവും പിന്നിലായി ഇരുന്നു.
മീരയും ആരുവും കൂടെ ആണ് ഇരുന്നത്.
അമ്മ സിദ്ധുവിന്റെ ഒപ്പവും.
വിഷ്ണുവിനെ കുട്ടികൾ എല്ലാവരും കൈ വീശി കാണിച്ച ശേഷം വണ്ടി ഇറങ്ങി മെല്ലെ പോയി..
യാത്രയിൽ ഉടനീളം എല്ലാവരും ഒരുപാട് തമാശകൾ ഒക്കെ പറയുന്നുണ്ട് എങ്കിലും അമ്മാളു മൗനം ആയിരുന്നു.
ആരെങ്കിലും എന്തെങ്കുലും ചോദിച്ചാൽ അതിനു മാത്രം മറുപടി പറഞ്ഞു അവൾ ഒഴിഞ്ഞു മാറി ഇരുന്നു.
വൈകുന്നേരം 6.15ഓടെ എല്ലാവരും ക്ഷേത്രത്തിൽ എത്തിയത്..
അമ്മാളുവിന്റെ അച്ഛനും അമ്മയും ഒക്കെ എത്തി ചേർന്നിട്ടുണ്ട്.
അമ്പല കുളത്തിൽ ഇറങ്ങി കയ്യും കാലും മുഖവും കഴുകിയ ശേഷം ആണ് ശ്രീകോവിലിൽ കയറിയത്.
മൂർത്തിയുടെ മുന്നിൽ നിന്ന് കണ്ണടച്ച് പ്രാർത്ഥിച്ചപ്പോൾ അവളുടെ മനസ്സിൽ ഒരേ ഒരു പ്രാർത്ഥന മാത്രം ആയിരുന്നു..
എല്ലാ ജാതക ദോഷവും മാറ്റി കളഞ്ഞു,
തന്റെ വിഷ്ണുവേട്ടനോട് ഒപ്പം സന്തോഷം നിറഞ്ഞ ഒരു ജീവിതം നൽകണേ എന്ന്.. ഓർമ വെച്ച കാലം മുതൽക്കേ ഈ തിരു നടയിൽ ഓടി കളിച്ചു വളർന്നവൾ അല്ലേ, നിന്നോളം എന്നേ മനസിലാക്കിയ മറ്റാരുണ്ട്, എന്റെ ബാല്യവും കൗമാരവും, സ്വപ്നങ്ങളും, സങ്കടങ്ങളും ഒക്കെ പങ്ക് വെച്ചത് നിന്നോട് അല്ലേ, എന്നിട്ട് ഒടുക്കം ,ഈ തിരുനടയിൽ ഒത്തു ചേർന്നവർ ആണ് തങ്ങൾ,
എല്ലാ പെൺകുട്ടികളെയും പോലെ എത്രമാത്രം പ്രതീക്ഷയോടെ ആണ് താനും ചെന്നു കേറിയത്,
പക്ഷെ…
വിഷ്ണുവേട്ടൻ പാവം ഒക്കെയാണ്, തന്നോട് സ്നേഹം ഉണ്ടെന്ന് ഒക്കെ അറിയാം, പിന്നെ പ്രഭയപ്പയോട് പണ്ട് അങ്ങനെ പെരുമാറിയത് കൊണ്ട് ഉള്ള കലിപ്പാ തന്റെ വീട്ടുകാരോട് മൊത്തം..
അതിനു ഈ പാവം എന്നേ കൂടി ബലിയാടക്കി..
എന്നാലും തന്റെ അച്ഛൻ പാവം ആയിരുന്നുല്ലോ.. അത് പറഞ്ഞിട്ട് പോലും ആളു കേൾക്കത്തില്ല…പിന്നെ ഞാൻ എന്താ ചെയ്ക….
എന്നോട് ഇഷ്ട്ടം ഒക്കെ ഉണ്ടെന്ന് തോന്നുന്നു..വ്യക്തമായി അറിയില്ല ട്ടോ..ആളൊരു ജഗ ജില്ലി ആണ്
പല വിധ ചിന്തകൾ കൊണ്ട് മൂടപ്പെട്ട മനസും ആയി തന്റെ ഉള്ളിൽ ഉള്ള കാര്യ ങ്ങൾ ഒക്കെ പറഞ്ഞു അമ്മാളു കണ്ണടച്ച് നിന്ന് തൊഴുതു.
“മോളെ, കഴിഞ്ഞില്ലേ, എല്ലാവരും കാത്തു നിൽക്കുകയാണ് കേട്ടോ “
ലേഖയമ്മ വന്നു വിളിച്ചതും അവൾ മിഴികൾ തുറന്നു.
കൊടിമരച്ചോട്ടിൽ നിൽക്കുകയാണ് എല്ലാവരും.
അമ്മാളു ചെന്നതും സിദ്ധു അവരെ ഒക്കെകൂട്ടി ഐസ് ക്രീം മേടിച്ചു കൊടുക്കാൻ കൊണ്ട് പോയി.
ചെറിയ തൊണ്ട വേദന പോലെ ഉണ്ടെന്ന് പറഞ്ഞു അമ്മാളു ഒഴിഞ്ഞു മാറി.
“നിനക്ക് എന്താ പറ്റിയേ, മുഖം ഒക്കെ കടന്നല് കുത്തിയ മാതിരി ആണല്ലോ, എന്തെങ്കിലും പ്രശ്നമുണ്ടോ”
ലേഖയമ്മ ചോദിച്ചതും അമ്മാളു അവരെ ദേഷ്യത്തിൽ ഒന്നു നോക്കി.
“എനിക്ക് വേറെ കുഴപ്പമൊന്നുമില്ല,ഒക്കെ അമ്മയുടെ വെറും തോന്നലാണ്,സത്യത്തിൽ ചെറിയ തൊണ്ട വേദനയുണ്ട്, അതുകൊണ്ടാണ് ഐസ്ക്രീമും തണുത്ത സാധനങ്ങളും ഒന്നും വേണ്ടെന്ന് കരുതിയത് “
ഇത്തിരി ദേഷ്യത്തിൽ അമ്മയോട് പറഞ്ഞുകൊണ്ട് അമ്മാളു കുട്ടികളുടെ അടുത്ത് പോയി നിന്നു.
ലേഖയും മകളും തമ്മിലുള്ള സംസാരം കേട്ടുകൊണ്ടാണ് മീരേടത്തി വന്നത്.
“അമ്മേ, വിഷ്ണുവിനെ പിരിഞ്ഞ ആദ്യമായിട്ട് നിൽക്കുന്നതല്ലേ, അതിന്റെ പിണക്കവും പരിഭവവും, ഒക്കെയാണ് കുട്ടിയുടെ മനസ്സില്, അല്ലാതെ വേറെ പ്രശ്നമൊന്നുമില്ല കേട്ടോ”
മീര പറഞ്ഞതും ലേഖ ഒന്ന് വല്ലാതെയായി..
“അയ്യോ മോളെ ഞാൻ മറ്റൊന്നും കരുതി ചോദിച്ചതല്ല കേട്ടോ, സാധാരണയായി ഉത്സവം, തുടങ്ങിയ പിന്നെ, എത്ര കടുത്ത പനി ആണെങ്കിലും ഐസ്ക്രീം മേടിച്ചു കഴിക്കുന്നവളാണ്, ഇന്നിപ്പോ, ആകെ കൂനീകൂടി നിന്നപ്പോൾ ഞാൻ വിചാരിച്ചു ,അവൾക്ക് എന്തുപറ്റിയെന്ന്…അതുകൊണ്ട് ചോദിച്ചേ “
“അതൊന്നും കുഴപ്പമില്ല അമ്മേ,അമ്മയുടെ സ്ഥാനത്ത് ആരായാലും അങ്ങനയേ ചോദിക്കൂ,വിഷ്ണുവിന് എന്തോ അത്യാവശ്യ തിരക്കുകളാണ്, അതുകൊണ്ട് അവൻ വരാത്തത്, അതിന്റെ ചെറിയ കലിപ്പിലായിരുന്നു അമ്മാളു, സാരമില്ലെന്നെ, നാളെ വൈകുന്നേരത്തോടുകൂടി വിഷ്ണു എത്തുമായിരിക്കും, അപ്പോൾ എല്ലാം സെറ്റാകും”
മീര പറഞ്ഞതും ലേഖ പുഞ്ചിരിച്ചു.
കുട്ടികൾ അവതരിപ്പിക്കുന്ന തിരുവാതിരയായിരുന്നു ആദ്യത്തെ പ്രോഗ്രാം.
കുറച്ചുസമയം അത് കണ്ടു നിന്നശേഷം,മീരയും പ്രഭയും,ഇതിനോട് ഒപ്പം തിരികെ വീട്ടിലേക്ക് മടങ്ങുവാൻ തയ്യാറായി.
അപ്പോഴേക്കും, ആരു ചെന്നിട്ട് വണ്ടിയിൽ നിന്നും അവരുടെ ഡ്രസ്സ് ഒക്കെ അടങ്ങുന്ന ബാഗ് എടുത്തു വെളിയിലേക്ക് പിടിച്ചിരുന്നു.
വീട്ടിലേക്ക് എല്ലാവരെയും അയക്കാം എന്ന് പറഞ്ഞു എങ്കിലും, കുറച്ചുസമയം പ്രോഗ്രാം കണ്ടിരുന്നു ശേഷം പോകാമെന്ന് അമ്മാളു അവരോട് പറഞ്ഞു.
വൈകാതെ തന്നെ , മീരയും പ്രഭയും ഒക്കെ യാത്രയായി.
പിന്നെ കുറെ സമയം എല്ലാവരും കൂടി അമ്പലപ്പറമ്പിലൂടെ ചുറ്റി നടന്നു.
കുപ്പിവളകളും മാലയും ചാന്തും പൊട്ടും ഒക്കെ മേടിച്ചു കൂട്ടി.
ആ സമയം കൊണ്ട് അമ്മയുടെ അച്ഛൻ ഒരു ഓട്ടോറിക്ഷ വിളിച്ചുകൊണ്ടുവന്നു കുട്ടികൾക്ക് എല്ലാവർക്കും മടങ്ങുവാൻ.
ഏകദേശം 10 മണി കഴിഞ്ഞിരുന്നു എല്ലാവരും തിരിച്ചെത്തിയപ്പോൾ.
ലേഖ നേരത്തെ തന്നെ,അയൽ വീട്ടിലെ മാലതി ചേച്ചിയോടൊപ്പം മടങ്ങിപ്പോന്നിരുന്നു,
കുട്ടികൾ ഒക്കെ മടുത്തു വരുമ്പോൾ കഴിക്കുവാൻ ഉള്ളത് എല്ലാം എടുത്തു ചൂടാക്കി വെച്ചു..
വന്നപാടെ ഓരോരുത്തർ ആയി കേറി മേല് കഴുകി, അമ്മാളു ഒഴികെ… അവൾ കിടക്കുന്നതിനു മുന്നേ കുടിച്ചോളാം, നന്നായി വിശക്കുന്നുണ്ട് എന്ന് പറഞ്ഞു ഭക്ഷണം കഴിക്കാൻ വന്നിരിന്നു
എന്നിട്ട് എല്ലാവരും വട്ടം ചേർന്ന് ഇരുന്നു കഴിച്ചു.
എന്നിട്ട് നേരെ കിടക്കാനായി പോയി,
സത്യം പറഞ്ഞാൽ എല്ലാവരും മടുത്തു പോയിരിന്നു.
ആരുവും അമ്മാളുവും കൂടെ അവളുടെ റൂമിൽ കിടന്നപ്പോൾ നിച്ചുവും ഋഷി കുട്ടനും പത്തായ പുരയുടെ അടുത്തായി ഉള്ള മുറിയിൽ കിടന്നത്..
**
ഏട്ടനും ഏട്ടത്തിയമ്മയും അമ്മയും ഒക്കെ മടങ്ങി വന്നപ്പോൾ,വിഷ്ണുവും,അച്ഛനും കൂടി സംസാരിച്ചുകൊണ്ട് ഉമ്മറത്തു ഇരിപ്പുണ്ട്…
” എങ്ങനെയുണ്ടായിരുന്നു അമ്മേ അമ്പലത്തില്, ഒരുപാട് ജനങ്ങൾ ഉണ്ടോ, അതോ..”
“കൊടിയേറ്റിന്റെ നേരത്ത് കുറെ ആളുകൾ എത്തിയിരുന്നു,പിന്നെതിരക്കൊക്കെ ലേശം കുറഞ്ഞു,കുട്ടികളുടെ ഡാൻസ് പ്രോഗ്രാം ഉണ്ടായിരുന്നു,ആ സമയത്ത് പിന്നെയും ആളുകൾ കൂടി,എന്നാലും വലിയ കുഴപ്പമില്ലായിരുന്നു മോനെ, നന്നായി തൊഴാൻ ഒക്കെ പറ്റി”
പ്രഭ,അകത്തേക്ക് കയറി വരുന്നതിനിടയിൽ അവരോട് പറഞ്ഞു.
എങ്ങനെയുണ്ട് മീരേടത്തി,അമ്മയുടെ,കുടുംബ ക്ഷേത്രം ഒക്കെ ഇഷ്ട്ടം ആയോ?
വിഷ്ണു ചോദിച്ചതും അവനെ,ഒന്ന് നോക്കി പേടിപ്പിച്ചുകൊണ്ട്, മീര കേറി പോയി.
“എന്ത് പറ്റി അമ്മേ,ഏടത്തി പോയ പോലെ അല്ലാലോ തിരികേ വന്നത് “
“ആവോ.. നീ തന്നെ ചെന്നു ചോദിച്ചോളൂ,ഞാൻ ആയിട്ട് ഒന്നും പറയുന്നില്ല “
പ്രഭയും അല്പം ഗൗരവത്തിൽ ആയിരുന്നു.
“എന്താ ഏട്ടാ, എന്താ പ്രശ്നം, “
വിഷ്ണു വിനു ഒന്നും മനസിലായില്ല.
“നിനക്ക് കൂടി വരായിരുന്നു, അമ്മാളു നല്ല സങ്കടത്തിൽ ആണ് കേട്ടോ “
സിദ്ധു പറഞ്ഞപ്പോൾ ആണ് വിഷ്ണുവിനു കാര്യം പിടി കിട്ടിയത്……..കാത്തിരിക്കൂ…
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]
Source link